കൊച്ചി: നഗരപരിധിയിൽ എട്ടുമാസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത് 43 ഇരുചക്രവാഹന യാത്രക്കാർ. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളും വിദ്യാർഥികളുമാണ്. ഹെൽമറ്റ് ധരിക്കാനുള്ള വിമുഖതയാണ് ഭൂരിഭാഗം അപകടങ്ങളിലും മരണകാരണം. മരിച്ചവരിൽ 18 പേർ അപകടസമയം ഹെൽമറ്റ് ധരിച്ചിരുന്നില്ല. 19പേർ മദ്യലഹരിയിലായിരുന്നുവെന്നും സിറ്റി പൊലീസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. നഗരത്തിൽ മാത്രം ആഗസ്റ്റ് വരെ 1696 റോഡപകടങ്ങളുണ്ടായതിൽ 91 പേരാണ് മരിച്ചത്. 1796 പേർക്ക് പരിക്കേറ്റു. 1160 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. 2016ൽ നഗരപരിധിയിൽ റിപ്പോർട്ട് ചെയ്ത 2573 റോഡപകടങ്ങളിൽ 2165 എണ്ണത്തോളം ഇരുചക്രവാഹനങ്ങളായിരുന്നുവെന്നും കണക്കുകളിൽനിന്ന് വ്യക്തമാകുന്നു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് യുവാക്കളിലും വിദ്യാർഥികളിലും അവബോധമുണ്ടാക്കാൻ ട്രാഫിക് പൊലീസ് നടപടികൾ ഉൗർജിതമാണെങ്കിലും അപകടങ്ങൾ തുടർക്കഥയാവുകയാണ്. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് നിരത്തുകളിൽ കൂടുതൽ ജീവൻ അപഹരിച്ചത്. ഇടതുവശത്തുകൂടിയുള്ള മറികടക്കലും ലൈൻ നിയമം പാലിക്കാത്തതും സിഗ്നലും ഗതാഗത നിയമങ്ങളും പാലിക്കാത്തതും അപകടത്തിന് ഇടയാക്കുന്നു. അപകടങ്ങളിൽ 59. 5 ശതമാനവും രാവിലെ എട്ടിനും 12നും ഇടക്കും ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി എട്ടിനും ഇടക്കാണ്. വാഹനം ഒാടിച്ചപ്പോൾ ഉറങ്ങിേപ്പായതിനാൽ മൂന്ന് അപകടങ്ങളുണ്ടായി. എട്ടു മാസത്തിനിടെ അമിത വേഗതക്ക് 10514 േകസുകളും മദ്യപിച്ച് വാഹനം ഒാടിച്ചതിന് 3885 കേസുകളുമാണ് എടുത്തത്. ഹെൽമറ്റ് ധരിക്കാത്തതിന് 20155 കേസെടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചതിന് 668 കേസാണെടുത്തത്. സിഗ്നൽ ലംഘനം, വൺവേ ലംഘനം എന്നിവക്ക് 3165 വാഹന ഉടമകൾക്കെതിരെയും കേസുണ്ടായി. സൈഡ് മിറർ ഇല്ലാതെ വാഹനം ഒാടിക്കുക, ഇടതുവശം ഒാവർേടക്കിങ്, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യൽ എന്നിവക്കെല്ലാമായി 52,541 കേസെടുത്തെന്നും കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.