കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പിെൻറ 35 വയസ്സിന് മുകളിലുള്ളവരുടെ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലിലെത്തി. കലാശ കളിയില്‍ ടൂര്‍ണമെൻറിലെ ഒന്നാം സീഡും മലയാളി ജോടികളുമായ സനേവ് തോമസ്--രൂപേഷ് കുമാര്‍ സഖ്യം മലയാളി താരം വി.ദിജു--ജെ.ബി.എസ് വിദ്യാധര്‍ എന്നിവരടങ്ങിയ രണ്ടാം സീഡിനെ നേരിടും. ലോക സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പിെൻറ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീമുകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. സെമിയില്‍ തായ്‌ലൻഡ് ജോടിയെ 21-15, 21-9 എന്ന സ്‌കോറിനാണ് ദിജു--വിദ്യാധര്‍ സഖ്യം തോൽപ്പിച്ചത്. 24 മിനിറ്റ് കൊണ്ട് മത്സരം അവസാനിപ്പിച്ച സനേവ്-രൂപേഷ് സഖ്യം 21--12, 21-9 എന്ന സ്‌കോറിനായിരുന്ന ജാപ്പനീസ് ടീമിനെ തറപറ്റിച്ചത്. 40 വയസ്സിന് മുകളിലുള്ളവരുടെ പുരുഷ ഡബിള്‍സില്‍ ശ്രീകാന്ത് ഭാസി--നവ്ദീപ് സിങ് സഖ്യവും കലാശ കളിക്ക് യോഗ്യത നേടി. 40 വയസ്സിന് മുകളിലുള്ളവരുടെ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ അനീഷ് കെ.എ ജപ്പാെൻറ ഹോസ്മാരി ഫുജിമോട്ടോയെ നേരിടും. സെമിയില്‍ ഇന്ത്യയുടെ തന്നെ രണ്ടാം സീഡായ ജോയ് ടി ആൻറണിയെ 21--16,21-15 എന്ന സ്‌കോറിനാണ് അനീഷ് തോൽപ്പിച്ചത്. 55 വയസ്സിന് മുകളിലുള്ളവരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ ബസന്ത് കുമാര്‍ സോണി രണ്ടാം സീഡ് ആസ്ട്രേലിയയുടെ ലോക്‌പോ വോങിനെ തോൽപ്പിച്ച് ഫൈനലില്‍ കടന്നു. സ്‌കോര്‍: 21-16, 21-16. അതേസമയം 35 വയസ്സിന് മുകളിലുള്ളവരുടെ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ നിഖില്‍ കനേത്കര്‍ മത്സരത്തിനിടെ പിന്മാറി. എല്ലാ വിഭാഗങ്ങളിലെയും ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.