കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും കോർപറേഷനുകളിലും അസിസ്റ്റൻറ് ഗ്രേഡ്, ജൂനിയർ അസിസ്റ്റൻറ്, കാഷ്യർ തസ്തികകളിൽ നിയമനത്തിനുളള റാങ്ക് പട്ടികയുടെ കാലാവധി വ്യാഴാഴ്ച തീരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ട കെ.എസ്.എഫ്.ഇ, കെ.എസ്.ഇ.ബി, തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗം എന്നിവിടങ്ങളിലെ എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ടുചെയ്യാനുളള ഹൈകോടതി ഉത്തരവിന് പുല്ലുവിലയെന്ന് ഉദ്യോഗാർഥികളുടെ പരാതി. കെ.എസ്.ഇ.ബിയിലെ 580 ഒഴിവുകൾ റിപ്പോർട്ടുചെയ്യാൻ രണ്ടാംതവണയും ഹൈകോടതി നിർദേശിച്ചെങ്കിലും അധികൃതർക്ക് അനക്കമില്ല. ഒഴിവുകൾ റിപ്പോർട്ടുചെയ്യാതെ അവസരം നഷ്ടമാക്കുന്നുവെന്ന് കാണിച്ച് ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞമാസം ആദ്യവും ഒരുപറ്റം ഉദ്യോഗാർഥികളുടെ ഹരജിയിൽ നിയമനം നടത്താൻ കോടതി നിർദേശിച്ചിരുന്നു. എന്നിട്ടും ഉത്തരവ് അനുസരിക്കാൻ സ്ഥാപനങ്ങൾ തയാറായില്ല. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഒഴിവുകൾ നിലവിലുെണ്ടന്ന് മുൻ വൈദ്യുതി മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും നിയമസഭയിൽ അറിയിച്ചിരുന്നു. ഇത് നികത്താൻ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, കെ. എസ്. ഇ. ബി ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കണക്കുകൾ പരിശോധിച്ചശേഷം 580 ഒഴിവുകൾ ഉടൻ റിപ്പോർട്ടുചെയ്യാനാണ് കെ. എസ്. ഇ. ബിയോട് കോടതി നിർദേശിച്ചത്. ഈ ഒഴിവുകൾ ഇനി റിപ്പോർട്ടുചെയ്താൽതന്നെ പട്ടികയുടെ കാലാവധി നീട്ടിയിെല്ലങ്കിൽ ഇതിലുണ്ടാകുന്ന എൻ. ജെ. ഡി ഒഴിവുകളുടെ ആനുകൂല്യം കിട്ടിെല്ലന്നും പട്ടികയിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. മൂന്നുവർഷം മുമ്പ് നിലവിൽവന്ന പട്ടികയിലുൾപ്പെട്ട നാലിലൊന്നുപേർക്കുപോലും ഇതുവരെ നിയമനം കിട്ടിയിട്ടില്ല. കെ. എസ്. ഇ. ബി നേരാംവണ്ണം ഒഴിവുകൾ റിപ്പോർട്ടുചെയ്താൽതന്നെ ആയിരത്തോളം പേർക്ക് അവസരം കിട്ടും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പലരും പ്രായപരിധി കഴിഞ്ഞവരാണ്. കമ്പനി കോർപറേഷൻ അസി., കാഷ്യർ നിയമനത്തിനായി പി.എസ്.സി പുതിയ അപേക്ഷ വിളിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ചാൽതന്നെ പുതിയ ലിസ്റ്റ് നിലവിൽവരാൻ ഒരുവർഷത്തിലധികം എടുക്കും. ലിസ്റ്റിെൻറ കാലാവധി നീട്ടിയിെല്ലങ്കിൽ ഇതിൽനിന്ന് നിയമനം നടത്തേണ്ട സ്ഥാപനങ്ങളിൽ കരാർ നിയമനത്തിന് വഴിതെളിയും. ഉത്തരവുണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ടുചെയ്യാത്തതിനെതിരെ കോടതിയലക്ഷ്യനടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികളുടെ കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.