രക്തദാനത്തിലെ സുരക്ഷിതത്വം; 'നാറ്റ്' പരിശോധനയുടെ പ്രസക്​തി ചർച്ചയാകുന്നു

കൊച്ചി: ആർ.സി.സിയിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധിച്ചതോടെ നാറ്റ് (ന്യൂക്ലിക് ആസിഡ്) പരിശോധനയുടെ പ്രാധാന്യം വീണ്ടും ചർച്ചയാകുന്നു. രക്തദാനത്തിൽ എച്ച്.ഐ.വി വൈറസി​െൻറ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സംവിധാനമാണിത്. വിവിധ രാജ്യങ്ങളിൽ കർശന നിയമമാക്കിയിരിക്കുന്ന ഇൗ പരിശോധന ഇന്ത്യയിൽ വിരളമാണ്. കേരളത്തിൽ ഐ.എം.എയുടെ നേതൃത്വത്തിൽ കൊച്ചിയിെല ഒരു യൂനിറ്റ് മാത്രമാണ് ഇതിനുള്ള ആശ്രയം. ഈ സംവിധാനം ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ബ്ലഡ് ബാങ്കുകളിലൂടെ വിതരണം ചെയ്യുന്ന രക്തം അണുവിമുക്തമാണെന്ന് പൂർണമായി ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. എലിസ മാത്രമാണ് എച്ച്.ഐ.വി വൈറസ് സ്ഥിരീകരിക്കാൻ കേരളത്തിൽ നടത്തുന്ന പരിശോധന. നിയമപരമായി ഇത് മാത്രമാണ് ആവശ്യപ്പെടുന്നതും. എന്നാൽ, എച്ച്.ഐ.വി ശരീരത്തിൽ കടന്ന് 30 ദിവസംവരെ എലിസ പരിശോധനയിലൂടെ വൈറസ് തിരിച്ചറിയാൻ കഴിയില്ല. ഈ സമയത്ത് രക്തദാനം നടത്തിയാൽ സ്വീകരിക്കുന്നയാളിലേക്ക് വൈറസ് കടന്ന് കൂടും. നാറ്റ് പരിശോധനയിലൂടെ മാത്രമെ ഇത് സാധ്യമാകു. കഴിഞ്ഞ വർഷം കൊച്ചിയിൽ 1300 പേരുടെ രക്തം എലിസ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അതിൽ ആർക്കും എച്ച്.ഐ.വി ബാധ കണ്ടെത്തിയിരുന്നില്ല. ഇത് തന്നെ നാറ്റ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ 12 പേരുടെ രക്തത്തിൽ എച്ച്.ഐ.വി സാന്നിധ്യം കണ്ടെത്തി. ഐ.എം.എയിൽ 1000 രൂപയാണ് ടെസ്റ്റിനായി ഈടാക്കുന്നത്. ആർ.സി.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നാറ്റ് പരിശോധന സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 20 വർഷത്തിന് മുമ്പ് രക്തദാനത്തിലൂടെയുള്ള വൈറസി​െൻറ വ്യാപനം 10 ശതമാനമായിരുന്നു. ഇന്നത് ഒരു ശതമാനമായി കുറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രക്തദാനം സുരക്ഷിതമാക്കാൻ പൂർണമായി കഴിഞ്ഞിട്ടില്ലെന്ന് ഐ.എം.എ കൊച്ചി ശാഖ പ്രസിഡൻറ് ഡോ. എം. നാരായണൻ പറഞ്ഞു. പലപ്പോഴായി സർക്കാറി​െൻറ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ടെങ്കിലും െചലവ് വരുന്ന ഭാരിച്ച തുക ചൂണ്ടിക്കാട്ടിയാണ് പിന്മാറുന്നത്. ഉപകരണങ്ങൾക്ക് മാത്രം 2.5 കോടി വേണ്ടിവരും. പൂർണ സജ്ജമാക്കാൻ അഞ്ച് കോടിയോളം രൂപയും െചലവാകും. എന്നാൽ, ഇതി​െൻറ പ്രാധാന്യം മനസ്സിലാക്കി പ്രധാന കേന്ദ്രങ്ങളിലെങ്കിലും സംവിധാനമൊരുക്കി നാറ്റ് പരിശോധന നിർബന്ധമാക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.