യൂത്ത് ലീഗ് യൂത്ത് സമ്മിറ്റ് നാളെ ആലപ്പുഴയില്‍

ആലപ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന യൂത്ത് സമ്മിറ്റ് ഞായറാഴ്ച ആലപ്പുഴ പാമൈറ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ജില്ല ഭാരവാഹികളും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡൻറ്, ജനറല്‍ സെക്രട്ടറിമാരുമാണ് പരിപാടിയിൽ പെങ്കടുക്കുക. പുതിയ കർമപദ്ധതികള്‍ക്കും സമരപരിപാടികള്‍ക്കും യോഗം രൂപംനല്‍കും. പ്രതിനിധികള്‍ രാവിലെ എട്ടിന് ഹാളില്‍ എത്തണമെന്ന് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജന. സെക്രട്ടറി പി.കെ. ഫിറോസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.