സ്ഥലം സന്ദര്‍ശിച്ചു

മൂവാറ്റുപുഴ: പാരിസ്ഥിതിക പ്രാധാന്യമുള്ള മയിലാടുംപാറ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിെയന്നാരോപിച്ച് യുവമോര്‍ച്ച നടത്തുന്ന സമരത്തി​െൻറ ഭാഗമായി ബി.ജെ.പി സംസ്ഥാന പരിസ്ഥിതി സമിതി സെല്‍ കണ്‍വീനര്‍ ഡോ. സി.എം. ജോയിയുടെ നേതൃത്വത്തിൽ സംഘം . മയിലാടുംപാറ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംഘം ആവശ്യപെട്ടു. പരിസ്ഥിതി സെല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കരിങ്കുന്നം രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള നദീസംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് പ്രഫ. സീതാരാമന്‍, പരിസ്ഥിതി സെല്‍ സംസ്ഥാന സമിതി അംഗങ്ങളായ ഏലൂര്‍ ഗോപിനാഥ്, ഷീജ പരമേശ്വരന്‍, പരിസ്ഥിതി സെല്‍ ജില്ല സമിതി അംഗം ഡോ. അഡ്വ. വിന്‍സൻറ് പണികുളം, ജില്ല കണ്‍വീനര്‍ എം.കെ. ശശിധരന്‍, ആർ.എസ്.എസ് വിഭാഗ് സഹകാരി എന്‍.എസ്. ബാബു, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.കെ. ദിലീപ്കുമാര്‍, ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡൻറ് അരുണ്‍ പി. മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.