കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് വെള്ളിയാഴ്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കും. യു.ഡി.എഫിലെ ഇ.വി. കോമളവല്ലി അവിശ്വാസപ്രമേയത്തെത്തുടർന്ന് പ്രസിഡൻറ് സ്ഥാനം രാജിെവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ല സപ്ലൈ ഓഫിസർ വരണാധികാരിയാകും. രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സി.പി.എമ്മിെൻറ ലൈല രാജു എൽ.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥിയാകാനാണ് സാധ്യത. യു.ഡി.എഫിൽനിന്ന് പുറത്തുപോയ കേരള കോൺഗ്രസ് (എം) ജനാധിപത്യ കേരള കോൺഗ്രസുകളുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആകെ 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് അഞ്ച്, സി.പി.എമ്മിന് നാല്, കേരള കോൺഗ്രസിന് മൂന്ന്, എൻ.സി.പിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നേരേത്ത വെളിയനാട് ഗ്രാമപഞ്ചായത്തിലും അവിശ്വാസ പ്രമേയത്തെത്തുടർന്ന് സി.പി.എം പിന്തുണയോടെ മാണി വിഭാഗത്തിലെ സാബു തോട്ടുങ്കൽ പ്രസിഡൻറായിരുന്നു. കേരള കോൺഗ്രസുകൾ പിന്തുണച്ചാൽ ബ്ലോക്കിെൻറ ഭരണം സി.പി.എമ്മിെൻറ കൈകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.