അൽഫോൻസ്​ കണ്ണന്താനം ആർച്ച്​ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു

കൊച്ചി: കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് കേന്ദ്രസഹമന്ത്രി വരാപ്പുഴ അതിരൂപത അതിമെത്രാസന മന്ദിരത്തിലെത്തിയത്. ആർച്ച് ബിഷപ്പുമായി 15 മിനിറ്റോളം ചർച്ച നടത്തി. ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി നേരേത്ത സൗഹൃദമുണ്ടെന്നും ഇപ്പോഴത് പുതുക്കാൻ അവസരം ലഭിെച്ചന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സഭാനേതൃത്വവുമായി സഹകരിച്ചുപ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യമനിൽ ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ചെയ്ത സഹായങ്ങൾക്ക് ആർച്ച് ബിഷപ് നന്ദി പറഞ്ഞു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ, െപ്രാക്യുറേറ്റർ ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അസി. െപ്രാക്യുറേറ്റർ ഫാ. അലക്സ് കുരിശുപറമ്പിൽ, അതിരൂപത വക്താവ് ഫാ. ആൻറണി വിബിൻ സേവ്യർ വേലിക്കകത്ത്, സെക്രട്ടറി ഫാ. ലെനീഷ് ജോസ് മനക്കിൽ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, മധ്യമേഖല സെക്രട്ടറി എൻ.ടി. ശങ്കരൻകുട്ടി, എറണാകുളം നിയോജകമണ്ഡലം പ്രസിഡൻറ് രാജഗോപാൽ എന്നിവർ കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.