ഹാജിമാരുടെ മടക്കയാത്ര: ഒരുക്കം അവലോകനം ചെയ്​തു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാമ്പി​െൻറ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ നെടുമ്പാശ്ശേരിയിൽ ഉന്നതതല യോഗം ചേർന്നു. 21നാണ് ആദ്യസംഘം ഹാജിമാർ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി-3 ടെർമിനലിൽ ഇറങ്ങുന്ന ഹാജിമാർക്ക് നമസ്കരിക്കുന്നതിനും വിശ്രമിക്കുന്നതിനും അവിടെ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന ഹാജിമാരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചു. ടെർമിനലി​െൻറ പുറത്ത് ഹെൽപ് െഡസ്ക്കും ഹജ്ജ് കൺേട്രാൾ റൂമും പ്രവർത്തിക്കും. ഹാജിമാർ വിമാനത്തിൽനിന്ന് ഇറങ്ങി ഒരു മണിക്കൂർകൊണ്ട് പരിശോധന പൂർത്തിയാക്കി പുറത്തെത്തിക്കാനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുന്നത്. പരിശോധന പൂർത്തിയാക്കുന്നവരുടെ ലഗേജും സംസം വെള്ളവും വളൻറിയർമാർ ഹെൽപ് െഡസ്ക്ക് വരെ എത്തിച്ചുനൽകും. ടെർമിനലി​െൻറ വടക്കുഭാഗെത്ത 19, 20 നമ്പർ തൂണുകൾക്കിടയിലാണ് ഹാജിമാരെ സ്വീകരിക്കാൻ സൗകര്യം ഒരുക്കുന്നത്. 21 മുതൽ ഒക്ടോബർ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര. കേരളത്തിൽനിന്നുള്ളവർക്ക് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരും ഈ ദിവസങ്ങളിലായി ഇവിടെയെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാർ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിയാൽ ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുൽ റഹ്മാൻ, സ്പെഷൽ ഓഫിസർ യു. അബ്ദുൽകരീം, ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരായ ഹുസൈൻ, യാസിർ, ഉമർ, ജില്ല െട്രയിനർ മുസ്തഫ മുത്തു തുടങ്ങിയവർ പങ്കെടുത്തു. വളൻറിയർമാരായി തെരെഞ്ഞടുക്കപ്പെട്ടവർ 20ന് വൈകീട്ട് നാലിന് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്ഗറിൽ എത്തണമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.