ഗുരുവായൂർ ദേവസ്വം: താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന്​ ഹൈകോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈകോടതി തടഞ്ഞു. ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് നിലവിൽവന്ന സാഹചര്യത്തിൽ ബോർഡ് വഴി മാത്രമേ നിയമനം പാടുള്ളൂവെന്നും പരസ്യ വിജ്ഞാപനം നടത്തണമെന്നും കോടതി നിർദേശിച്ചു. താൽക്കാലിക ജീവനക്കാരായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ദേവസ്വം മാേനജിങ് കമ്മിറ്റി തീരുമാനം നടപ്പാക്കാൻ സർക്കാർ അനുമതി നൽകാത്തത് ചോദ്യംചെയ്ത് സമർപ്പിച്ചതടക്കം ഒരുകൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. 2010 നവംബർ 25ന് പത്ത് വർഷത്തിേലറെ താൽക്കാലിക ജോലിക്കാരായി സേവനം ചെയ്തവർക്ക് ഗുരുവായൂർ ദേവസ്വത്തിൽ സ്ഥിരനിയമനം നൽകിയിരുന്നു. ഉമാദേവി കേസിലെ സുപ്രീംകോടതി ഉത്തരവി​െൻറ ബലത്തിലായിരുന്നു ഇൗ നിയമനം. എന്നാൽ, ഇതേ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ പത്തുവർഷത്തിൽ താഴെയുള്ളവരെയും സ്ഥിരപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. പത്തുവർഷം കഴിഞ്ഞ താൽക്കാലികക്കാരെ ഒറ്റത്തവണയായി സ്ഥിരപ്പെടുത്താനുള്ള ഉത്തരവാണ് ഉമാദേവി കേസിലേതെന്നും ഇതിന് വിരുദ്ധമായി ഇത് നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഇൗ തീരുമാനം സർക്കാർ തള്ളി. തുടർന്നാണ് ഹരജിക്കാർ കോടതിയിലെത്തിയത്. താൽക്കാലികക്കാർക്ക് സ്ഥിര നിയമനം നൽകുന്നത് ശരിയായ രീതിയല്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. 2015ൽ റിക്രൂട്ട്മ​െൻറ് ബോർഡ് നിലവിൽവന്ന സാഹചര്യത്തിൽ നിയമന ചുമതല ബോർഡിനാണുള്ളത്. ദേവസ്വം നിയമനങ്ങൾക്കുള്ള സെലക്ട് ലിസ്റ്റ് നൽകാനും അഡ്വൈസ് െചയ്യാനുമുള്ള ബാധ്യത റിക്രൂട്ട്മ​െൻറ് ബോർഡിനാണ്. ഇതിൽനിന്ന് ഗുരുവായൂർ ദേവസ്വത്തിന് മാറിനിൽക്കാനാവില്ല. സ്ഥിരം ഒഴിവുകൾ ബോർഡിന് റിപ്പോർട്ട് ചെയ്യാതെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. അേതസമയം, ദേവസ്വം സ്ഥിര നിയമനം നടത്താതിരുന്നതുകൊണ്ട് താൽക്കാലികക്കാരായി ജോലിയിൽ പ്രവേശിച്ചവർക്ക് ഇപ്പോൾ പ്രായപരിധി കഴിഞ്ഞിട്ടുണ്ടാവാം. സ്ഥിര നിയമനത്തിനുള്ള വിജ്ഞാപനത്തിൽ ഇവർക്ക് പ്രായപരിധി ഇളവ് നൽകണമെന്ന് കോടതി നിർദേശിച്ചു. ഒാരോ വർഷത്തെയും സേവനം കണക്കിലെടുത്ത് ഒാരോ വർഷത്തിനും പ്രത്യേക വെയിറ്റേജ് മാർക്ക് എന്ന നിലയിലോ മറ്റോ ആനുകൂല്യങ്ങൾ നൽകുകയും വേണമെന്നും കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.