Posted On
date_range Updated On
date_range റഷ്യന്‍ യുവതിക്ക് വരൻ ഫോര്‍ട്ട്കൊച്ചി സ്വദേശി
മട്ടാഞ്ചേരി: റഷ്യൻ യുവതി നതാലിയക്ക് ഫോർട്ട്കൊച്ചി സെൻറ് ജോൺ പാട്ടം സ്വദേശി വിജയകുമാർ വരണമാല്യം ചാർത്തി. വ്യാഴാഴ്ച ഉച്ചക്ക് മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ സുഹൃത്തുകളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിജയകുമാർ ടാറ്റു കലാകാരനാണ്. ആറുമാസം മുമ്പ് കൊച്ചിയിൽ എത്തിയ നതാലിയ കടപ്പുറത്ത് വിജയകുമാർ ടാറ്റു വരക്കുന്നത് ശ്രദ്ധയിൽപെട്ടു. സൗഹൃദം പ്രണയമായി. തിരിച്ചെത്താമെന്ന് ഉറപ്പുനൽകിയാണ് നതാലിയ റഷ്യയിലേക്ക് മടങ്ങിയത്. ആറുമാസത്തിനുശേഷം തിരിച്ചെത്തി കോടതി അനുമതിയോടെയാണ് വിവാഹം. റഷ്യയിലെ സ്വകാര്യകമ്പനിയിലെ മാനേജറാണ് നതാലിയ. ഇനി കൊച്ചിയിൽതന്നെ താമസിക്കാനാണ് തീരുമാനം. വിജയകുമാറിന് അമ്മയും വിവാഹിതയായ സഹോദരിയുമാണുള്ളത്. നതാലിയയുടെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ ആചാരപ്രകാരം വിവാഹം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.