മട്ടാഞ്ചേരി: കനത്ത മഴയില്‍ മട്ടാഞ്ചേരി ബസാറിൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിെൻറ ഒരുഭാഗം തകര്‍ന്നു വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിെൻറ മധ്യഭാഗമാണ് നിലംപതിച്ചത്. കൽക്കത്ത ഹാർഡ്വെയേഴ്സിനു സമീപത്തെ കായലോരത്തോട് ചേർന്ന കെട്ടിടത്തിെൻറ ഭാഗമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീണത്. താമസക്കാരനായ ഇബ്രാഹിമിെൻറ ഭാര്യ ഫാത്തിമ (48), മകള്‍ റഹ്മത്ത്(28), രണ്ടര വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൂവെരയും ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ജനറൽ ആശുപതിയിലേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം ഉവൈസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. നേരേത്ത ഗോഡൗണായിരുന്ന കെട്ടിടം മുറികൾ തിരിച്ച് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടത്തിന് കാരണം. നാലുവര്‍ഷം മുമ്പ് മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് വടം ഉപയോഗിച്ച് കെട്ടിയിരുന്നതായും പറയുന്നു. അപകടംനടന്നയുടൻ താമസക്കാരെയും ഗൃഹോപകരണങ്ങളും മാറ്റി. വളരെ ഉയരത്തിലാണ് മേല്‍ക്കൂര. അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. താമസക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയർ, എം.എല്‍.എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് കൗൺസിലർ ടി.കെ. അഷറഫ് പറഞ്ഞു. ഇപ്പോൾ ബന്ധുവീടുകളിലാണ് ഇവർ താമസിക്കുന്നത്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. കാലവർഷം ആരംഭിച്ചതിനു ശേഷം അഞ്ച് കെട്ടിടങ്ങൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.