പള്ളുരുത്തി: രാജ്യത്തെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ ശുചിത്വതീരം പദ്ധതി തുടങ്ങി. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി കർണാടകയിലെ ഫാക്ടറികളിലേക്ക് കയറ്റിയയക്കുന്നതാണ് പദ്ധതി. പ്രഫ. കെ.വി. തോമസ് എം.പി ഫ്ലാഗ്ഒാഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി അധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വഴിവിളക്കുകൾ കത്തുന്നില്ല; ചോറ്റാനിക്കരയിൽ യാത്രക്കാർ ഇരുട്ടിൽ തപ്പുന്നു ചോറ്റാനിക്കര: പ്രമുഖ തീർഥാടന കേന്ദ്രമായ ചോറ്റാനിക്കരയിൽ വഴിവിളക്കുകളും ഹൈമാസ്റ്റ് വിളക്കും കത്താതായിട്ട് മാസങ്ങളായി. പരാതിയുമായി ബന്ധപ്പെട്ട അധികാരികെള സമീപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ദിവസേന നൂറുകണക്കിന് തീർഥാടകരും ടൂറിസ്റ്റുകളും വന്നുപോകുന്ന ചോറ്റാനിക്കരയിൽ വഴിവിളക്കുകൾ കണ്ണടച്ചതോടെ യാത്രക്കാർ ബുദ്ധമുട്ടിലാണ്. പ്രധാന ബൈപാസിലെ ഹൈമാസ്റ്റ് ലൈറ്റും കത്താതായിട്ട് മാസങ്ങളായി. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ റോഡരികിൽ മാലിന്യം തള്ളലും വ്യാപകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.