കെട്ടിടങ്ങൾ പൈതൃകത്തനിമ നിലനിർത്തി സംരക്ഷിക്കണമെന്ന്​

മട്ടാഞ്ചേരി: നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയോടെ താമസിക്കുന്ന പൗരാണിക കെട്ടിടങ്ങൾ പൈതൃകത്തനിമ നിലനിറുത്തി സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് വെൽഫെയർ പാർട്ടി അഞ്ചാം ഡിവിഷൻ പ്രസിഡൻറ് ഇ.എ. അലി ആവശ്യപ്പെട്ടു. പൗരാണിക വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയിലെ ബഹുഭൂരിപക്ഷം പാണ്ടികശാലകളും അഞ്ചാം ഡിവിഷനിലാണ്. ബസാറിലെ കച്ചവടം ക്ഷയിച്ചപ്പോൾ പാണ്ടികശാലകൾ വീടുകളായി മാറി. ഇവിടെ ഒറ്റമുറികളിലും മറ്റുമായി കുഞ്ഞുങ്ങളടക്കം ആയിരങ്ങളാണ് താമസിക്കുന്നത്. തകർന്ന കെട്ടിടത്തിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ സംവിധാനമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.