കൊച്ചി: റോഹിങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് സഹായങ്ങൾ നൽകാനും ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ ടീം യാത്ര തിരിച്ചു. ബ്രൈറ്റ് ഇന്ത്യ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് കലൂർ നേതൃത്വം നൽകും. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം മേഖലയിലാണ് ഫൗണ്ടേഷൻ ലക്ഷ്യംവെക്കുന്നത്. സാമൂഹികപ്രവർത്തക ലിൻഡ ഫെർണാണ്ടസ്, അജിത് മനോഹർ എന്നിവർ സംഘത്തിന് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.