അങ്കമാലി: എ.ടി.എമ്മില്‍ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന ഇതരസംസ്ഥാനക്കാരെ ഒാടിച്ച് പിടികൂടി. ഗുജറാത്ത് സ്വദേശി ഉപേന്ദ്ര പ്രതാപ് (40), ബിഹാര്‍ സ്വദേശി അന്‍കൂര്‍കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ അങ്കമാലി ശാഖയിലെ എ.ടി.എമ്മിന് മുന്നിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാലടിയിലെ സ്വകാര്യ ഓയില്‍ കമ്പനിയിലെ എട്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ശമ്പളമായ 1.45 ലക്ഷം രൂപ ഫ്ലാറ്റ് ഓപറേറ്റർ ആനന്ദിെൻറ നേതൃത്വത്തില്‍ എ.ടി.എമ്മിലെ സി.ഡി.എമ്മിൽ (കാഷ് ഡെപ്പോസിറ്റ് മെഷീൻ) നിക്ഷേപിക്കാന്‍ വരുമ്പോള്‍ പതിയിരുന്ന പ്രതികള്‍ പണം തട്ടിയെടുത്ത് ഓടുകയായിരുന്നു. പിടിവലിക്കിെട കുറച്ച് പണം നിലത്ത് വീണു. ഈ സമയം ആനന്ദും കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളും ഒച്ചവെച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിന്തുടര്‍ന്ന് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് വ്യക്തമായി. അന്തര്‍സംസ്ഥാന ബന്ധമുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു. എറണാകുളത്ത് ലോഡ്ജിൽ മുറിെയടുത്ത് താമസിക്കുന്ന പ്രതികൾ ഞായറാഴ്ചകളിലാണ് തട്ടിപ്പ് നടത്തുന്നത്. മറ്റ് ദിവസങ്ങളില്‍ തട്ടിപ്പ് നടത്തുന്നതിനുള്ള സാഹചര്യവും സ്ഥലവും കറങ്ങിനടന്ന് ഉറപ്പാക്കും. അക്ഷരാഭ്യാസംപോലുമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ കൈവശമുള്ള പണം പുതിയ നോട്ടുകെട്ടിെൻറ രൂപത്തിലുള്ള കടലാസ് കെട്ട് നല്‍കിയും മറ്റും കബളിപ്പിച്ചിട്ടുണ്ട്. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെകട്ര്‍ എസ്. മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ കെ.എന്‍. മനോജ്, എ.എസ്.ഐ സുകേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, റോണി, പി.ടി. ബിനു, ജിസ്മോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.