കൊച്ചി: ജീവൻ നിലനിർത്താൻ അർജുൻ സുമനസ്സുകളുടെ കനിവ് കാക്കുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് 90 ദിവസം മാത്രം പ്രായമുള്ള അർജുൻ. മലപ്പുറം തിരൂർ പുറത്തൂർ മേപ്പറമ്പത്ത് അനിലിെൻറയും രമ്യയുടെയും മകനാണ് അർജുൻ. പ്രസവത്തിനിടെ മഷി അകത്തുചെല്ലുകയും ഇതുമൂലം ശ്വാസകോശം ചുരുങ്ങുകയും ചെയ്തതാണ് പിഞ്ചുകുഞ്ഞിെൻറ ജീവൻ അപകടത്തിലാക്കിയത്. ഹൈക്പവർ വെൻറിലേറ്ററിലായിരുന്ന അർജുൻ ഇപ്പോൾ ഒാക്സിജൻ സപ്പോർട്ടുള്ള വെൻറിലേറ്ററിൽ കഴിഞ്ഞാണ് ജീവൻ നിലനിർത്തുന്നത്. ഇനിയും നാലുമാസത്തിലേറെ ഇത് തുടരേണ്ടി വരും. മൂന്നുമാസത്തിനിടെ എട്ടുലക്ഷം രൂപയിലേറെ നിർധന കുടുംബത്തിന് ചെലവിടേണ്ടിവന്നു. ഡ്രൈവറാണ് അനിൽ. നിത്യവൃത്തിക്കുപോലും കുടുംബം വിഷമിക്കുന്നതിനിടെയാണ് ദുരന്തമായി മകെൻറ രോഗബാധ. സാമ്പത്തികക്ലേശത്തിൽ നട്ടംതിരിഞ്ഞ അനിലിെൻറ വീട് മുമ്പ് കടബാധ്യതയെത്തുടർന്ന് ബാങ്ക് ജപ്തി ചെയ്തിരുന്നു. തുടർന്ന് വാടക വീട്ടിലായി താമസം. ഇപ്പോൾ ഏക മകെൻറ ചികിത്സ എങ്ങനെ മുന്നോട്ട്കൊണ്ടുപോകണമെന്നറിയാതെ ദുരിതക്കയത്തിൽ മുങ്ങിക്കഴിയുകയാണ് അനിലും രമ്യയും. ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് കുടുംബം രമ്യയുടെ പേരിൽ എസ്.ബി.െഎ പടിഞ്ഞാറങ്ങാടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 34925440495. െഎ.എഫ്.എസ് കോഡ്: SBIN0014967. ഫോൺ: 8086655149.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.