മദ്യനയം സർക്കാർ പുനഃപരിശോധിക്കണം ^തിരുവഞ്ചൂർ രാധാകൃഷ്ണൻ

മദ്യനയം സർക്കാർ പുനഃപരിശോധിക്കണം -തിരുവഞ്ചൂർ രാധാകൃഷ്ണൻ ആലപ്പുഴ: വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപം പുതിയ മദ്യഷാപ്പ് അനുവദിക്കാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കാം എന്ന മോഹനവാഗ്ദാനവുമായി അധികാരത്തിൽ വന്ന ഇടതുമുന്നണി ഓണക്കാലത്ത് കേരളത്തിൽ യഥേഷ്ടം പുതിയ ബാറുകൾ തുറന്ന് മദ്യലോബിയെ സഹായിക്കാൻ വേണ്ടിയാണ്. മദ്യലോബിയെ സഹായിക്കാൻ സർക്കാർ കാണിക്കുന്ന അമിത താൽപര്യം മറ്റ് രംഗത്ത് കാണിക്കുന്നില്ല. ചരിത്രത്തിൽ ആദ്യമായി ബി.പി.എൽ കാർഡുടമകൾക്ക് സൗജന്യമായി ഓണക്കിറ്റ് നൽകാൻ കഴിഞ്ഞില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 15 വ​െൻറിലേറ്ററുകൾ ഒഴിവ് ഉണ്ടായിട്ടും മുരുകൻ എന്ന ഇതര സംസ്ഥാന തൊഴിലാളി മരിക്കാൻ ഇടയായതിന് ഈ സർക്കാറിനെതിരെ കൊലക്കുറ്റത്തിന് കേെസടുക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, എ.എ. ഷുക്കൂർ, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.പി. ശ്രീകുമാർ, ജി. മുകുന്ദൻപിള്ള, എം.എൻ. ചന്ദ്രപ്രകാശ്, വേലഞ്ചിറ സുകുമാരൻ, എം.കെ. വിജയൻ, കെ.വി. മേഘനാഥൻ, കല്ലുമല രാജൻ, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ്ഭട്ട്, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, അഡ്വ. വി. ഷുക്കൂർ, എ.കെ. ബേബി, അലക്സ് മാത്യു, ടി.എച്ച്. സലാം, സി.ഡി. ശങ്കർ, സജി ജോസഫ്, ടി.വി. രാജൻ, റീഗോ രാജു, സുനിൽ ജോർജ്, പി.ബി. വിശ്വേശ്വര പണിക്കർ, ഇല്ലിക്കൽ കുഞ്ഞുേമാൻ, സിറിയക് ജേക്കബ് എന്നിവർ സംസാരിച്ചു. ജന്മാഷ്ടമി ആഘോഷം; ഒരുക്കം പൂർത്തിയായി ആലപ്പുഴ: ബാലഗോകുലം അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജന്മാഷ്ടമി ആഘോഷങ്ങളുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശോഭായാത്ര, ഉറിയടി, സാംസ്കാരിക സമ്മേളനം എന്നീ പരിപാടികളാണ് ജന്മാഷ്ടമിയോടനുബന്ധിച്ച് ഒരുക്കിരിക്കുന്നത്. പ്രധാനമായും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തകഴി ശ്രീധർമ ശാസ്ത്ര ക്ഷേത്രം, വണ്ടാനം തേവരുനട ക്ഷേത്രം, തോട്ടപ്പള്ളി ആനന്ദേശ്വരം ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷം നടക്കുന്നത്. രാവിലെ ഒമ്പത് ഉറിയടി വഴിപാട് നടക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലേക്കുള്ള മഹാശോഭയാത്ര വൈകീട്ട് 5.30ന് കച്ചേരിമുക്കിൽനിന്ന് ആരംഭിക്കും. അമ്പലപ്പുഴ ക്ഷേത്ര മൈതാനത്ത് ചേരുന്ന മഹാസമ്മേളനം ഹൈകോടതി ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷത വഹിക്കും. വണ്ടാനത്ത് ചേരുന്ന സാംസ്കാരിക സമ്മേളനം എസ്.ഡി കോളജ് പ്രഫസർ ആർ. ഗീതാകൃഷ്ണ പൈ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് ജില്ല പ്രസിഡൻറ് വാസുദേവൻ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ഡോ. അമ്പലപ്പുഴ ഗോപകുമാർ, യു. ഷിജോ, നിമിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.