രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുന്നു ^എഫ്​.​െഎ.ടി.യു

രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുന്നു -എഫ്.െഎ.ടി.യു ആലപ്പുഴ: രാജ്യം കടുത്ത തൊഴിൽരാഹിത്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കുമാണ് നീങ്ങുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ േട്രഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) ദേശീയ എക്സിക്യൂട്ടിവ് അംഗം സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. യൂനിയ​െൻറ പ്രഥമ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് പ്രീണനവും വൻ സബ്സിഡി ഇളവുകളും അദാനി-അംബാനിമാർക്ക് നൽകുന്നതിൽ മോദി സർക്കാർ ഉത്സാഹം കാണിക്കുകയാണ്. രാജ്യത്തെ സെസ് നിയമം തൊഴിലാളികളുടെ കൊലയാളിയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ക്രിയാത്മകമായി ശബ്ദിക്കാൻ ഇടതു ട്രേഡ് യൂനിയനുകൾക്കുപോലും കഴിയുന്നില്ല. അവരിൽ ഇപ്പോഴും ജന്മിത്തം നിലനിൽക്കുകയാണ്. കുത്തകകളിൽനിന്ന് ലെവി ഈടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. ഉവൈസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. ഷാനവാസ്, ജില്ല ജനറൽ സെക്രട്ടറി റിനാഷ് മജീദ്, േപ്രാഗ്രാം കൺവീനർ സദറുദ്ദീൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി വി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് നാസർ ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ടി.എസ്. സബീർഖാൻ, അസറ്റ് ജില്ല കമ്മിറ്റി അംഗം സലീം താഹ, വനിത വിഭാഗം ജില്ല പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി, അനീഷ് ഉളുന്തി, സുനിൽ കോമളപുരം, ബാലകൃഷ്ണൻ ഹരിപ്പാട്, നജീബ് പൊന്നാംവെളി, അൻഷാദ് കായംകുളം, മിനി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. അബ്ദുൽ ലത്തീഫ് കരൂർ (പ്രസി), എ.എച്ച്. ബർക്കത്തുല്ല പടയൻ (ജന. സെക്ര), നൗഷാദ് കരിമുറ്റം മണ്ണഞ്ചേരി (ട്രഷ.), വി.എ. അമീൻ വടുതല (വൈസ് പ്രസി), റിനാഷ് മജീദ് (ജോ. സെക്ര.). കെട്ടിട നികുതി ഓൺലൈനിൽ അടക്കാം ആലപ്പുഴ: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും കെട്ടിട നികുതി (വസ്തു നികുതി) ഓൺലൈനിൽ അടക്കാം. നികുതി അടച്ചുകഴിഞ്ഞാൽ കെട്ടിടത്തി​െൻറ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. www.tax.lsgkerala.gov.in സൈറ്റിൽ പ്രവേശിച്ച് ജില്ല, ഗ്രാമ പഞ്ചായത്ത്, വാർഡ്, കെട്ടിട നമ്പർ എന്നിവ തെരഞ്ഞെടുത്താൽ അടക്കാനുള്ള നികുതി എത്രയാണെന്ന് അറിയാൻ കഴിയും. നികുതി നെറ്റ് ബാങ്കിങ് മുഖേനയോ െക്രഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയോ അടക്കാം. 2017-18 അർധവർഷത്തെ വസ്തു (കെട്ടിട) നികുതി പിഴ കൂടാതെ അടക്കാനുള്ള അവസാന തീയതി ഇൗ മാസം 30 ആണെന്ന് പഞ്ചായത്ത് ഉപഡയറക്ടർ എസ്. ശ്രീകുമാർ അറിയിച്ചു. വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.