സ്വത്ത് തട്ടിയെടുത്ത സംഭവം; പരാതികൾ അട്ടിമറിക്കാൻ നീക്കമെന്ന്​

ആലപ്പുഴ: സ്വകാര്യവ്യക്തി സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ വിജിലൻസിനും ലോകായുക്തക്കും നൽകിയ പരാതികൾ അട്ടിമറിക്കുന്നെന്ന് ആരോപണം. 2013ൽ മാതാവ് റഹീമ ബീവിയുടെ പിതാവ് ജാഫർ കുഞ്ഞ് നോക്കാൻ ഏൽപിച്ച 66 ഏക്കർ ഭൂമിയുടെ പ്രമാണം തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അബ്ദുൽ ജാഫർ ആൾമാറാട്ടം നടത്തി തട്ടിയെടുക്കുകയായിരുെന്നന്ന് ആറാട്ടുപുഴ കായിപ്പുറം കിഴക്കതിലെ വീട്ടിൽ ഷിഹാബുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് അന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. തുടർന്ന് ജില്ല പൊലീസ് മേധാവി ഇടപെട്ട് സംഭവം അന്വേഷിക്കാൻ ഡിവൈ.എസ്.പിക്കും സി.ഐക്കും നിർദേശം നൽകി. അതിനുശേഷം പൊലീസിൽനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ല. പിന്നീട് കേസിനെക്കുറിച്ച് കായംകുളം സി.ഐ ഓഫിസിൽ തിരക്കിയപ്പോൾ സംഭവത്തിൽ തെളിവില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽനിന്ന് പുറത്താക്കി. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കുകയായിരുെന്നന്ന് ഷിഹാബുദ്ദീൻ ചൂണ്ടിക്കാട്ടി. പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് തങ്ങളിൽനിന്ന് തെളിവെടുക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. പൊലീസിൽനിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലോകായുക്തയെയും വിജിലൻസിനെയും ഷിഹാബുദ്ദീൻ സമീപിക്കുകയായിരുന്നു. ഇരു ഏജൻസികളുടെയും പരിഗണനയിൽ ഇരിക്കെ ഈ അന്വേഷണവും അട്ടിമറിക്കാൻ എതിർകക്ഷികൾ ശക്തമായ ശ്രമമാണ് നടത്തുന്നത്. ഇതിനുമുമ്പും അബ്ദുൽ ജാഫർ വ്യാജപ്രമാണങ്ങൾ സൃഷ്ടിച്ച് ഏക്കറുകണക്കിന് ഭൂമി തട്ടിയെടുത്തതായും അദ്ദേഹം പറഞ്ഞു. വിലനിലവാരം നിയന്ത്രിക്കുന്നതിൽ സർക്കാറുകൾ പരാജയം -കേരള ജനപക്ഷം ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വില വർധനമൂലം സാധാരണ ജനജീവിതം ദുസ്സഹമാണെന്ന് കേരള ജനപക്ഷം ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികല സാമ്പത്തികനയം മൂലമാണ് വിലക്കയറ്റം ഉണ്ടാകുന്നത്. വില നിലവാരം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും യോഗം ആരോപിച്ചു. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്ക്കരൻ പിള്ള, കർഷക ജനപക്ഷം സംസ്ഥാന പ്രസിഡൻറ് ആൻറണി കരിപ്പാശ്ശേരി, ഇ. ഷാബ്ദീൻ, പി.ടി. ജോസഫ്, ബൈജു മാന്നാർ, ജോർജ് തോമസ് ഞാറക്കാട്ടിൽ, ടി.എക്സ്. ജയിംസ്, കുഞ്ഞുമോൾ രാജ, ദേവസി മാരാക്കിത്തറ, മൈഥിലി പത്മനാഭൻ, പി. വിജയകുമാർ, ജോയി ചക്കുകേരി, ജോ നെടുങ്ങാട്, കെ.സി. ആൽബി, എം.എ. ചാക്കോ, സോജി തോമസ്, അജേഷ് ജോർജ്, എസ്. സുമേഷ്, സജി വർഗീസ്, എസ്. വിഷ്ണു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.