പരീക്ഷഫലം 2017 മാർച്ചിൽ നടത്തിയ മൂന്നാം പ്രഫഷനൽ എം.ബി.ബി.എസ് പാർട്ട് രണ്ട് (സപ്ലിമെൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്ക് സെപ്റ്റംബർ 23വരെ അപേക്ഷിക്കാം. 2017 മേയിൽ നടന്ന ആറാം സെമസ്റ്റർ ബി.ടെക് റെഗുലർ, ഇംപ്രൂവ്മെൻറ്, സപ്ലിമെൻററി പുതിയ സ്കീം, പഴയ സ്കീം, മേഴ്സി ചാൻസ് -പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 25നകം അപേക്ഷിക്കണം. എം.ടെക് പ്രവേശന പരീക്ഷ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ 2017-19 വർഷത്തേക്കുള്ള എം.ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി) േപ്രാഗ്രാമിന് അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 13ന് ഉച്ചക്ക് 1.30ന് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തും. ഫോൺ: 0481 2731037. ബി.എസ്സി സൂക്ഷ്മ പരിശോധന 2016 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ രേഖകൾ സഹിതം സെപ്റ്റംബർ 13 മുതൽ 16വരെയുള്ള തീയതികളിൽ പുതിയ പരീക്ഷാഭവനിലെ ഇ.ജെ. 7 സെക്ഷനിൽ എത്തണം. േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും നാലാം സെമസ്റ്റർ എം.എസ്സി ബയോ സ്റ്റാറ്റിസ്റ്റിക്സ് മേയ് 2017 ഡിഗ്രി പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്റ്റംബർ 18, 19 തീയതികളിൽ പാലാ സെൻറ് തോമസ് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. ബി.എഫ്.ടി ഓഫ് കാമ്പസ് പ്രാക്ടിക്കൽ 2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ ഓഫ് കാമ്പസ് ബി.എഫ്.ടി (2012, 2013 അഡ്മിഷനും 2014 മുതൽ അഡ്മിഷൻ സപ്ലിമെൻററി, 2012ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 15ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. വിദ്യാർഥികൾ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി രാവിലെ 8.30ന് പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. പ്രാക്ടിക്കൽ മാറ്റി സെപ്റ്റംബർ 13ന് ആരംഭിക്കാനിരുന്ന ഒന്നും രണ്ടും വർഷ എം.എഫ്.എ ജൂലൈ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.