കേരള സര്‍വകലാശാല കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്‌മെൻറ്-2017-18 ബാച്ച്) പ്രവേശനത്തിനായി എസ്.സി/എസ്.ടി വിഭാഗത്തിന് (രണ്ട് സീറ്റ്) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറവും (അപേക്ഷാ ഫീസ് 500 രൂപ) സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 13-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.ടെക് സീറ്റൊഴിവ് കാര്യവട്ടം ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് പഠന വകുപ്പില്‍ എ.ഐ.സി.ടി.ഇ അംഗീകൃത ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലെ എസ്.ടി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. കമ്പ്യൂട്ടേഷനല്‍ ബയോളജി ആൻഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ് പഠന വകുപ്പില്‍ കമ്പ്യൂട്ടേഷനല്‍ ബയോളജിയില്‍ എസ്.സി വിഭാഗത്തില്‍ രണ്ടും എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 14-ന് രാവിലെ 11ന് അതത് പഠനവകുപ്പുകളില്‍ ഹാജരാകണം. യു.ജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു 2017--18 അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്ന യു.ജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ (ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം (ജനറലും സ്‌പെഷലും), മ്യൂസിക്, ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, അഫ്‌ദലുൽ-ഉലമ, മലയാളം, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്), ബി.കോം (അഡീഷനല്‍ ഇലക്ടിവ് -കോ-ഓപറേഷന്‍), ബി.ബി.എ എന്നീ യു.ജി പ്രോഗ്രാമുകള്‍ പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.