കൊച്ചി: സംസ്ഥാനത്തെ മത്സ്യമേഖലയില്‍ കേന്ദ്രസര്‍ക്കാറിെൻറ അവഗണന തുടരുന്നതിനെതിരെ അരലക്ഷം മത്സ്യത്തൊഴിലാളികളെ അണിനിരത്തി മത്സ്യത്തൊഴിലാളി സംഗമം സംഘടിപ്പിക്കുമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ ഏഴിന് ആലപ്പുഴയില്‍ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മത്സ്യനയം ബഹുരാഷ്ട്ര കമ്പനികളെ സംരക്ഷിക്കുന്നതിനാണ്. പരമ്പരാഗതമായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കടലില്‍ 12 നോട്ടിക്കല്‍ മൈലിനപ്പുറം പ്രവേശനം നിഷേധിക്കുമ്പോള്‍ കുത്തക കമ്പനികളുടെ കപ്പലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ ഇരട്ടത്താപ്പാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നതെന്ന് ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന് കീഴില്‍ ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുക, തീരദേശ നിയമങ്ങളില്‍ ഭേദഗതി വരുത്തുക, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ കെ.ജെ. ആൻറണി, കെ.സി. രാജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.