കൃഷിഭൂമി കൈയേറാനുള്ള സർക്കാർ അജണ്ട എതിർക്കും -ഇൻഫാം കൊച്ചി: സ്വന്തം ഭൂമിയിൽ എന്തുകൃഷി ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള കർഷകെൻറ അവകാശത്തിന് കൂച്ചുവിലങ്ങിട്ട് കാർഷികമേഖലക്കും ഭൂവിനിയോഗത്തിനും വെല്ലുവിളിയുയർത്തുന്ന സംസ്ഥാന റവന്യൂ, കൃഷി വകുപ്പുകളുടെ അജണ്ടയെയും നിയമനിർമാണശ്രമങ്ങളെയും കർഷകർ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. കാർഷികോൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവ് അടിസ്ഥാനമാക്കി വില നിശ്ചയിക്കാനോ ഉൽപന്നങ്ങൾ സംഭരിക്കാനോ സംഭരിച്ച നെല്ലിന് സമയബന്ധിതമായി വിലനൽകാനോ കാർഷിക പ്രതിസന്ധിയിൽ കർഷകനെ സഹായിക്കാനോ ശ്രമിക്കാതെ സർക്കാർ കൃഷിഭൂമി ഏറ്റെടുക്കാൻ നിയമനിർമാണവുമായി ഇറങ്ങിത്തിരിക്കുന്നത് പ്രക്ഷോഭത്തിനിടയാക്കും. ഉൽപന്നങ്ങൾക്ക് അടിസ്ഥാനവില ലഭിക്കാത്തതാണ് കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണം. രണ്ടാം ഭൂപരിഷ്കരണമെന്ന പേരിൽ വിലത്തകർച്ച സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി അതിജീവിക്കാനാവാതെ കർഷകർ തകർന്നടിഞ്ഞിരിക്കുമ്പോൾ നിയമാനുസൃത കൈവശഭൂമിയും കൈയേറാനുള്ള സർക്കാർ അജണ്ട എന്തുവിലകൊടുത്തും നേരിടുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.