വായ്പമേളക്ക് തുടക്കമായി

മൂവാറ്റുപുഴ: മുളവൂര്‍ അര്‍ബൻ കോ-ഓപറേറ്റിവ് സൊസൈറ്റി ആഭിമുഖ്യത്തില്‍ ആരംഭിച്ച വാഹന, ഗൃഹോപകരണ . മേളയുടെ ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് നിര്‍വഹിച്ചു. വായ്പമേളയോടനുബന്ധിച്ച് ഇരുചക്ര വാഹനങ്ങൾ, കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയാണ് തവണവ്യവസ്ഥയില്‍ വായ്പയായി വിതരണം ചെയ്യുന്നത്. ചടങ്ങില്‍ എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയവർക്കുള്ള അവാര്‍ഡുകളും ചികിത്സ ധനസഹായവും വിതരണവും ചെയ്തു. പ്രസിഡൻറ് പി.എം. അസീസ് അധ്യക്ഷത വഹിച്ചു. ടി.കെ. അലിയാര്‍, എം.കെ. മുഹമ്മദ്, കെ.എം. മൈതീന്‍, എം.എം. എല്‍ദോസ്, എം.ഐ. കുഞ്ഞുമൈതീന്‍, എ.കെ. സുകുമാരന്‍, എം.എം. ഷക്കീര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം -മുളവൂര്‍ അര്‍ബൻ കോ-ഓപറേറ്റിവ് സൊസൈറ്റി ആഭിമുഖ്യത്തില്‍ ആരംഭിച്ച വാഹന, ഗൃഹോപകരണ വായ്പമേളയുടെ ഉദ്ഘാടനം പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് നിര്‍വഹിക്കുന്നു ഫയൽ നെയിം .Mulavoor bank
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.