കേരള മാനേജ്മെൻറ് അസോ. പ്രഭാഷണം

കൊച്ചി: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികളെ കൂടുതൽ തൊഴിൽക്ഷമതയുള്ളവരാക്കി മാറ്റുന്നതിൽ കേരള മാനേജ്മ​െൻറ് അസോസിയേഷന് വലിയ പങ്കാണുള്ളതെന്ന് കേരള ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് സി. കുറുപ്പ് പറഞ്ഞു. അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തി എഴുനൂറിലേറെ അധ്യാപകരുടെയും 22000 വിദ്യാർഥികളുടെയും ജീവിതം പരിവർത്തിപ്പിക്കാൻ ഐ.സി.ടിയുടെ പരിപാടികൾക്ക് കഴിഞ്ഞിട്ടുണ്ട്. എൻജിനീയറിങ് വിദ്യാർഥികളിൽ 35-40 ശതമാനം മാത്രമാണ് ആദ്യ ശ്രമത്തിൽ വിജയിക്കുന്നത്. ഭൂരിപക്ഷം അധ്യാപകർക്കും വ്യവസായരംഗത്ത് പരിചയമില്ല. ഈ വിടവ് നികത്തുകയാണ് കെ.എം.എ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് തമ്പി, സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.