കൊളാഷ് പ്രദർശനവും ഒപ്പുശേഖരണവും

മട്ടാഞ്ചേരി: റോഹിങ്ക്യകളുടെ സംരക്ഷണം ഉറപ്പാക്കുക, ഒാങ്സാൻ സൂചിയുടെ നോബൽ സമ്മാനം തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ കൊച്ചി ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി കടപ്പുറത്തെ പ്രവേശന കവാടത്തിൽ കൊളാഷ് പ്രദർശനം, ടാേബ്ലാ, ഒപ്പുശേഖരണം എന്നിവ നടത്തി. ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയ പ്രസിഡൻറ് ഒ.എ. ജമാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി കൊച്ചി ഏരിയ പ്രസിഡൻറ് ആസിഫ് അസീസ്, പി.എ. മുഈസ്, പി.എ. അസ്ലം, എസ്.ഐ.ഒ കൊച്ചി ഏരിയ പ്രസിഡൻറ് ടി.എച്ച്. അജ്മൽ, സെക്രട്ടറി കെ.എച്ച്. സമാൻ, അജിത്ത്, പി.എ. സജിദ്, പി.എ. റിസ്വാൻ, റമീസ്, സാഹിൽ, ശഹബാസ്, ടി. സൽമാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.