മലങ്കര സഭകളുടെ ലയനനീക്കത്തിന് പാത്രിയാർക്കീസ്​ ബാവയുടെ പിന്തുണ

കോലഞ്ചേരി: മലങ്കര സഭകളുടെ ലയനനീക്കത്തിന് യാക്കോബായ സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ പിന്തുണ. നാലര പതിറ്റാണ്ടിനു ശേഷം മലങ്കര സഭാ തർക്കത്തിൽ ചർച്ചക്കായി തന്നെ വന്നുകണ്ട ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരോടാണ് പാത്രിയാർക്കീസ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. ലബനാൻ തലസ്ഥാനമായ െബെറൂത്തിലെ പാത്രിയാർക്ക അരമനയിൽ നടന്ന ചർച്ചയിൽ ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ നിക്കോളവാസ് എന്നിവരാണ് പങ്കെടുത്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യാക്കോബായ, - ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ യോജിക്കുന്നതിനുളള നിർദേശത്തിന് പാത്രിയാർക്കീസ് ബാവ പിന്തുണ ഉറപ്പുനൽകിയതെന്ന് ചർച്ചകളിൽ പങ്കെടുത്ത തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മാധ്യമത്തോട് പറഞ്ഞു. സമാധാന നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തക്ക് ബാവ നിർദേശം നൽകിയിട്ടുണ്ട്. തുടർ ചർച്ചകൾ മലങ്കരയിലും ലബനാനിലുമായി നടത്താനും തീരുമാനമായിട്ടുണ്ടെന്നും മോർ അത്തനാസിയോസ് പറഞ്ഞു. ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി യാക്കോബായ സഭയുടെ നിയമപരമായ നിലനിൽപ് പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പതിറ്റാണ്ടുകൾക്കുശേഷം ലയനചർച്ച മലങ്കര സഭയിൽ വീണ്ടും സജീവമായിരിക്കുന്നത്. സുപ്രീംകോടതി വിധി അനുകൂലമായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പ് കോട്ടയത്ത് ചേർന്ന ഓർത്തഡോക്സ് സഭാ സുന്നഹദോസ് അനുരഞ്ജന നീക്കങ്ങൾക്ക് തയാറാകുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് രണ്ട് മെത്രാപ്പോലീത്തമാരെ പാത്രിയാർക്കീസ് ബാവയുമായി ചർച്ചക്ക് ചുമതലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.