ATTN: ALL UNITS / എല്ലാ യൂനിറ്റുകളും വാർഷിക പതിപ്പിെൻറ കവർ ചിത്രങ്ങൾ ഉൾപ്പെടെ ബാക്പേജിൽ നൽകണം രണ്ട് കവറുകളുടെയും പടങ്ങൾ WED ഫോൾഡറിൽ കവർ 1, 2 എന്ന പേരിൽ ഇട്ടിട്ടുണ്ട് വായനയുടെ ആഘോഷവുമായി മാധ്യമം വാർഷികപ്പതിപ്പ് വിപണിയിൽ കോഴിക്കോട്: വായനയുടെ പുതുഅനുഭവങ്ങൾ നൽകുന്ന, കാലത്തിലേക്ക് ആഴമുള്ള ചുഴിഞ്ഞു നോട്ടവുമായി മാധ്യമം വാർഷികപ്പതിപ്പ് വിപണിയിലെത്തി. മലയാളത്തിലെ പ്രശസ്തരും പ്രതിഭാധനരുമായ എഴുത്തുകാരാണ് രണ്ട് വാള്യങ്ങളുള്ള വാർഷികപ്പതിപ്പിൽ അണിനിരക്കുന്നത്. എം.ടി. വാസുദേവൻ നായരുടെയും ടി. പത്മനാഭെൻറയും അഭിമുഖങ്ങളാണ് പതിപ്പിെൻറ പ്രധാന സവിശേഷതകളിലൊന്ന്്. ചിരിക്കുന്ന എം.ടിയാണ് ഒരു വാള്യത്തിെൻറ സവിശേഷത. തെൻറ ഏറ്റവും അധികം ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ പി. മുസ്തഫയോട് എം.ടി. ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നു. മദിരാശിയിലും മംഗലാപുരത്തെയും ജീവിച്ച കാലത്തെ ഇതുവരെ പറയാത്ത കഥാനുഭവങ്ങൾ ടി. പത്മനാഭൻ രണ്ടാം വാള്യത്തിൽ തുറന്നു പറയുന്നു. സക്കറിയ ലോകയുദ്ധത്തിലെ അവിസ്മരണീയമായ ഒരു യുദ്ധവിമാനത്തിെൻറ ചരിത്രം 'ഇനോല ഗേ' എന്ന തലക്കെട്ടിൽ കുറിക്കുന്നു. സേതു, വി.ആർ. സുധീഷ്, ബോണി തോമസ്, വിനോയ് തോമസ്, സോക്രട്ടീസ് കെ. വാലത്ത് എന്നിവരുടെ കഥകളും റഫീഖ് അഹമ്മദ്, എൻ.ജി. ഉണ്ണികൃഷ്ണൻ, ബിന്ദുകൃഷ്ണൻ, എം.ആർ. രേണുകുമാർ, ലതീഷ് മോഹൻ എന്നിവരുടെ കവിതകളും പതിപ്പിലുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ സോഷ്യോ ഹൊറർ നോവൽ ബ്രഹ്മരക്ഷസും ബെന്യാമിൻ രചിച്ച 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' നോവൽ ഭാഗവും പ്രധാന വിഭവമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിെൻറ എഴുപതുവർഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിൽ ടി.ടി. ശ്രീകുമാർ, ഒ. അബ്ദുറഹ്മാൻ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു. അനിത തമ്പിയും അജയ് പി. മങ്ങാട്ടും എഴുതിയ ചിത്രകല, സാഹിത്യ ലേഖനങ്ങളും വാർഷികപ്പതിപ്പിലുണ്ട്. രണ്ട് വാള്യങ്ങൾക്കും കൂടി 60 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.