മൂവാറ്റുപുഴ: സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സൗജന്യമായി മൂന്ന് സെൻറ് സ്ഥലം ലഭിച്ചു. പായിപ്ര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വാലടിതണ്ടില്‍ പ്രവര്‍ത്തിക്കുന്ന 85-ാം നമ്പര്‍ അംഗൻവാടിക്കാണ് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം ലഭിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എ 10-ലക്ഷം രൂപയും അനുവദിച്ചു. പെരുമറ്റത്തെ വ്യവസായി വെളിയത്തുകുടിയില്‍ വി.യു.സിദ്ദീഖ്(വി.എസ്)ആണ് സ്ഥലം വാങ്ങി സൗജന്യമായി നല്‍കിയത്. ഒരുപതിറ്റാണ്ടായി അംഗൻവാടി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ചുറ്റും കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറിയ അംഗൻവാടി ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശോച്യാവസ്ഥയെത്തുടര്‍ന്ന് ഇവിടെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഒരുകാലത്ത് പ്രദേശത്തെ നിരവധി കുട്ടികള്‍ വിദ്യയുടെ ബാലപാഠം കുറിക്കാന്‍ എത്തിയിരുന്ന ഇവിടെ ഇന്ന് 12-കുട്ടികളാണുള്ളത്. അംഗൻവാടിക്ക് സ്വന്തമായി സ്ഥലത്തിനും കെട്ടിടത്തിനും വേണ്ടി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. മാറിമാറിവരുന്ന ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പ്രദേശവാസികള്‍ ഉയര്‍ത്തുന്ന ഏക ആവശ്യവും ഇതായിരുന്നു. ഭൂമിക്ക് പൊന്നുംവിലയുള്ള പ്രദേശത്ത് ഭൂമി സൗജന്യമായി നല്‍കാന്‍ ആരും തയാറായിരുന്നില്ല. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വി.യു. സിദ്ദീഖുമായി എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വാലടിതണ്ടില്‍ മൂന്ന് സെൻറ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു. കെട്ടിടത്തിെൻറ നിര്‍മാണം ഉടന്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.