കളമശ്ശേരി: പെരുമ്പാവൂരിൽ പാറമടയിലുണ്ടായ വിദ്യാർഥികളുടെ മുങ്ങിമരണത്തിലൂടെ മൂന്ന് കുടുംബങ്ങൾക്കൊപ്പം ഒരു പ്രദേശത്തിെൻറ പ്രതീക്ഷകളുമാണ് തകർന്നത്. കളമശ്ശേരി പുത്തലത്ത് സ്വദേശികളായ ശ്രാവൺ (17), വിനായക് (18), അഭിജിത് (19) എന്നിവരുടെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പുത്തലത്തുകാരുടെ എന്ത് കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്ന വിദ്യാർഥികളുടെ മരണവാർത്ത ഞെട്ടലോടെയാണ് കളമശ്ശേരിക്കാർ അറിഞ്ഞത്. ഉച്ചക്ക് ടി.വിയിൽനിന്നാണ് ആ നടുക്കുന്ന വാർത്ത എത്തിയത്. മരിച്ചവർ കളമശ്ശേരി സ്വദേശികൾ ആണെന്നറിഞ്ഞതോടെ ആരാണെന്നറിയാനുള്ള പരക്കം പാച്ചിലായി. ശ്രാവൺ, വിനായക്, അഭിജിത് എന്നിവരാണ് മരിച്ചതെന്ന് അറിഞ്ഞതോടെ ഒരു ബന്ധു വിനായകിെൻറ വീട്ടിലെത്തി. അതോടെ വീട്ടിൽ കൂട്ടക്കരച്ചിലായി. പിന്നാലെ അയൽക്കാരും ഓടിക്കൂടി. മരിച്ച മൂവരും അയൽവാസികളാണ്. ഓണാഘോഷത്തിന് പിന്നാലെ മകനെ മുത്തച്ഛനെയും മുത്തശ്ശിെയയും ഏൽപിച്ച് തിരുപ്പതിക്ക് പോയിരിക്കുകയാണ് ശ്രാവണിെൻറ മാതാപിതാക്കൾ. ഇവർ വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങി. പഠനത്തിൽ മിടുക്കരായിരുന്ന മൂന്ന് വിദ്യാർഥികളും പ്രദേശത്തെ ഏത് പരിപാടിയിലും മുന്നിലുണ്ടാകും. ബുധനാഴ്ച രാവിലെ ഓണത്തിനെടുത്ത പുത്തനുടുപ്പുകൾ ധരിച്ച് മല കാണാൻ പോകുെന്നന്ന് പറഞ്ഞാണ് നാലുപേരും കളമശ്ശേരിയിൽനിന്ന് പുറപ്പെട്ടത്. വിവരമറിഞ്ഞ് കളമശ്ശേരിയിൽനിന്ന് വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എയും നിരവധി നാട്ടുകാരും സംഭവസ്ഥലത്തേക്ക് കുതിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്േമാർട്ടത്തിനുശേഷം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ എട്ടിന് കളമശ്ശേരി പത്താം പീയൂസ് പാരിഷ് ഹാളിൽ പൊതുദർശനത്തിനുവെക്കും. ഉച്ചക്ക് ഒന്നിന് പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.