മൂവാറ്റുപുഴ: പെരുമ്പാവൂർ ഗവ.ആശുപത്രിയെ പുനർജനിപ്പിച്ച് മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വളൻറിർമാർ. സപ്തദിന ക്യാമ്പിെൻറ ഭാഗമായാണ് പെരുമ്പാവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. സപ്തദിന ക്യാമ്പിെൻറ ഉദ്ഘാടനം പെരുമ്പാവൂർ മുനിസിപ്പാലിറ്റി വെൽെഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അലി നിർവഹിച്ചു. ആശുപത്രിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന 50 ലക്ഷത്തോളം രൂപയുടെ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് ഈ പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 100 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കോളജ് ചെയർമാൻ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാനേജർ കെ.എം. ഷംസുദ്ദീൻ, സബ് ഇൻസ്‌പെക്ടർ പി.എസ്. ഫൈസൽ, ജില്ല പ്രോഗ്രാം ഓഫിസർ എൽദോ ജോയ്, ഡോ. അബിത മുഹമ്മദ്, പ്രോഗ്രാം ഓഫിസർമാരായ എം. അരുൺ കുമാർ, ജൂബിൻ എൽദോ പോൾ, ഫീൽഡ് അസി. അമൃതലിങ്കം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.