പെരുമ്പാവൂർ: അവധിദിനത്തിലുണ്ടായ പാറമട ദുരന്തത്തിൽ അധികാരികളുടെ സമയോജിത ഇടപെടൽ യുവാക്കളുടെ പോസ്റ്റ്മോർട്ടം ഉൾെപ്പടെ നിയമ നടപടികൾ വേഗത്തിലാക്കി. ബലിപെരുന്നാൾ, ഓണം, ചതയം തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളിെല മണ്ണെടുപ്പും അനധികൃത നിർമാണവും തടയാൻ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രത്യേക ഉദ്യോഗസ്ഥസംഘം തമ്പടിച്ചിരുന്നു. ഇവർ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ച് പോസ്റ്റ്മോർട്ടത്തിന് കാര്യങ്ങൾ വേഗത്തിലാക്കി. പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണുവിെൻറ നേതൃത്വത്തിെല പെരുമ്പാവൂർ, കുറുപ്പംപടി, കോടനാട് സ്റ്റേഷനുകളിലെ പൊലീസ് അപകടസ്ഥലത്തെ രക്ഷാപ്രവർത്തനത്തിനും സർക്കാർ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കാനും നേതൃത്വം നൽകി. മുങ്ങി മരിച്ച വിനായകെൻറയും ശ്രാവണിെൻറയും മൃതദേഹമാണ് താലൂക്ക്ആശുപത്രിയിൽ ആദ്യം എത്തിയത്. താമസിയാതെ കളമശ്ശേരി എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലേഖ ഗോപാലകൃഷ്ണൻ, തഹസിൽദാർ സാബു കെ. ഐസക് എന്നിവരുടെ ഇടപെടലും കാര്യങ്ങൾ ദ്രുതഗതിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.