ദേവസ്വം ബോർഡ് സഹായം നൽകും -പ്രസിഡൻറ് തുറവൂർ: ആനയുടെ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ട തുറവൂർ അനന്തൻകരിയിൽ രമണനും എട്ടുകോൽത്തറ വത്സലക്കും നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പഞ്ചായത്തിെൻറ സഹായത്തോടെ താൽക്കാലിക വീട് ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. ദേവസ്വം ബോർഡിെൻറ ആന ഉണ്ടാക്കിയ നാശനഷ്ടത്തിെൻറ ഉത്തരവാദിത്തം ദേവസ്വംബോർഡിന് ഉണ്ട്. നാശനഷ്ടത്തിെൻറ സ്വഭാവം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന മൂലമുള്ള നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണർ, ഡിവൈ.എസ്.പി, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ ചുമതലപ്പെടുത്തും. ഇവരുടെ കൂട്ടായ കണക്കെടുപ്പിെൻറ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നഷ്ടപരിഹാരം നൽകും. ഓട്ടോയുടെ ഇൻഷുറൻസ് തുക കഴിഞ്ഞ് നാശനഷ്ടം കണക്കാക്കി ഉടമക്ക് ധനസഹായം നൽകും. ആനയെ കൊണ്ടുപോകുമ്പോൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കും. ആനക്ക് ലോറിയിൽ സുരക്ഷിതമായി നിൽക്കുന്നതിന് കൂടുതൽ ബലമുള്ള ഇരുമ്പുകൂട് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.