ഒ​ാണാഘോഷം

കായംകുളം: കൃഷ്ണപുരം പഞ്ചായത്ത് 16ാം വാർഡ് അംഗൻവാടിയുടെ നേതൃത്വത്തിൽ നടത്തിയ ഒാണാഘോഷവും ഒാണക്കോടി വിതരണവും പഞ്ചായത്ത് പ്രസിഡൻറ് ബി. രാജമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.വി. ശ്യാം അധ്യക്ഷത വഹിച്ചു. അജി ഗണേഷ്, ശിവദാസൻ, വത്സലകുമാരി, പ്രസന്ന, രാധാമണി, ജലജ എന്നിവർ സംസാരിച്ചു. കറ്റാനം: ഇലിപ്പക്കുളം സ്നേഹം കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിെല ഒാണാഘോഷവും ഒാണക്കോടി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. സ്നേഹം പ്രസിഡൻറ് എ.എം. ഹാഷിർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവൻ സമ്മാനദാനം നിർവഹിച്ചു. എൻ.എസ്. പ്രകാശ്, കെ. നിസാമുദ്ദീൻ, അഡ്വ. ഹാമിദ് എസ്. വടുതല, ബി. ജ്യോതികുമാർ, ഇ.എസ്. ആനന്ദൻ, റിയാസ് ഇല്ലിക്കുളത്ത്, റംലബീവി, മാത്യു വർഗീസ്, ഹരികുമാർ കുളഞ്ഞിയിൽ, വിഷ്ണു അശോക്, നിസാം കുമ്പഴ എന്നിവർ സംസാരിച്ചു. കായംകുളം: ധീരജവാൻ ഗിരീഷ്കുമാർ സ്മാരക ട്രസ്റ്റി​െൻറ നേതൃത്വത്തിെല ഒാണാഘോഷം എം.ബി. ഷാജു ഉദ്ഘാടനം ചെയ്തു. പാറയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.വി. ശ്യാം, രാധാമണി രാജൻ, ചിറപ്പുറത്ത് മുരളി, രവികുമാർ എന്നിവർ സംസാരിച്ചു. പായിപ്പാട് ജലോത്സവം; മത്സര വള്ളംകളി ഇന്ന് ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തി​െൻറ മൂന്നാം ദിവസമായ ബുധനാഴ്ച മത്സര വള്ളംകളി നടക്കും. ഉച്ചക്ക് 2.30ന് കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ ജിഗജിനാഗി ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് ബേബി മാത്യു സോമതീരം, നടൻ കലാഭവൻ നവാസ്, സീരിയൽ താരം രഹ്ന എന്നിവർ പങ്കെടുക്കും. കെ.സി. വേണുഗോപാൽ എം.പി വള്ളംകളി ഫ്ലാഗ്ഓഫ് ചെയ്യും. സുവനീർ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലും സമ്മാനദാനം കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവഹിക്കും. മത്സര വള്ളംകളിയിൽ കരകളിലെ എട്ട് ചുണ്ടൻ വള്ളങ്ങളും മറ്റുമത്സരങ്ങളിൽ നിരവധി ചെറുവള്ളങ്ങളും പങ്കെടുക്കും. കോയിക്കൽ ഗോൾഡിൽ സമ്മാന നറുക്കെടുപ്പ് നാളെ ഹരിപ്പാട്: കോയിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ ഹരിപ്പാട് ഷോറൂമിൽ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ ഭാഗ്യസമ്മാനങ്ങളുടെ നറുക്കെടുപ്പും സമ്മാന വിതരണവും വ്യാഴാഴ്ച രാവിലെ 10ന് നടക്കും. എട്ട് ഭാഗ്യശാലികൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി നൽകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.