അമ്പലപ്പുഴ: പതിവുതെറ്റിക്കാതെ ഇത്തവണയും വി.എസ്. അച്യുതാനന്ദൻ ഓണം ആഘോഷിക്കാൻ പുന്നപ്ര പറവൂരിലുള്ള വേലിക്കകത്ത് വീട്ടിൽ എത്തി. പതിവിന് വിരുദ്ധമായി വി.എസ് ഇക്കുറി കൂടുതൽ ദിവസം വീട്ടിൽ തങ്ങുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഭരണപരിഷ്കാര കമീഷൻ ചെയർമാനായ അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. തിരുവോണനാളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി സഖാക്കളും പ്രിയനേതാവിെന കാണാൻ പുന്നപ്രയിലെ വീട്ടിൽ എത്തുകപതിവാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ഒാണംനാളിൽ കുടുംബവീട്ടിലെത്തി ഒാണസദ്യ ഉണ്ണുന്ന പതിവ് തെറ്റിച്ചിട്ടില്ല. തിരുേവാണദിനത്തിൽ വി.എസിനെ കാണാൻ ഇത്തവണ ഒരു വിശിഷ്ടാതിഥിയും എത്തിയിരുന്നു, ലിത്വാനിയ സ്വദേശിനി െഎഷ്. രാജസ്ഥാനിൽ രണ്ടുവർഷമായി സാമൂഹികശാസ്ത്രത്തിൽ ഗവേഷണം നടത്തുകയാണ് ഇവർ. മുൻ എം.എൽ.എ സി.കെ. സദാശിവൻ, സി.പി.എം നേതാക്കളായ ഡി. ലക്ഷ്മണൻ, എൻ. സജീവൻ തുടങ്ങിയവരും വി.എസിനെ കാണാൻ എത്തിയിരുന്നു. മാധ്യമപ്രവർത്തകരെ പതിവുപോലെ അഭിമുഖീകരിച്ച അദ്ദേഹം അവരുമൊത്ത് സെൽഫിക്കും അനുവാദം നൽകി. ഒാണനാളുകളിലെ പഴയ സ്മരണകളിൽ അൽപനേരം. പിന്നീട് പതിവുപോലെ 'ബലികുടീരങ്ങേള' എന്ന വിപ്ലവഗാനത്തിെൻറ ഏതാനും വരികൾ. ഉച്ചയൂണിനു മുമ്പായി അൽപനേരം വിശ്രമം. അതുകഴിഞ്ഞ് ഭക്ഷണത്തിനായി എത്തിയപ്പോഴേക്കും കൂടുതൽ പ്രവർത്തകർ എത്തി. കാണാനെത്തിയ എല്ലാവർക്കും അമ്പലപ്പുഴ പാൽപായസം വിതരണം ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുമായി ഒാണസദ്യ. ഭാര്യ വസുമതി തൂശനിലയിൽ ചോറ് വിളമ്പി. ഒപ്പം മകൻ അരുൺകുമാർ, ഭാര്യ രജനി, കൊച്ചുമക്കളായ അർജുൻ, അരവിന്ദ് എന്നിവരും ഇരുന്നു. ഭക്ഷണത്തിനുശേഷം ഉച്ചമയക്കത്തിനായി വി.എസ് കിടപ്പുമുറിയിലേക്ക് നീങ്ങിയതോടെ മാധ്യമസംഘം വേലിക്കകത്ത് വീട്ടിൽനിന്ന് മടങ്ങി. ബുധനാഴ്ച നടക്കുന്ന ചതയദിനാഘോഷ പരിപാടിയിൽ പെങ്കടുത്തശേഷം വി.എസ് തലസ്ഥാനത്തേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.