കൊച്ചി: ഓണത്തോടനുബന്ധിച്ചുള്ള പച്ചക്കറി വില്‍പനയില്‍ ഹോര്‍ട്ടികോര്‍പ്പിന് റെക്കോഡ് നേട്ടമുണ്ടാക്കാനായെന്ന് ചെയര്‍മാന്‍ വിനയന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഓണവിപണിയില്‍നിന്ന് 20 കോടിയുടെ നേട്ടമാണ് ഹോര്‍ട്ടികോര്‍പ്പിനുണ്ടായത്. ഇതില്‍ 11.6 കോടി ഹോര്‍ട്ടികോര്‍പ്പിന് മാത്രമായി ലഭിച്ചു. പച്ചക്കറി വില പിടിച്ചു നിര്‍ത്തുന്നതില്‍ ഇടപെടാന്‍ ഇത്തവണ സാധിച്ചു. കൃഷി വകുപ്പ്, സഹകരണ വകുപ്പ്, സപ്ലൈകോ തുടങ്ങിയവയുമായി സഹകരിച്ച് പച്ചക്കറി സ്റ്റാളുകള്‍ തുറന്നു. 4571 സ്റ്റാളുകളിലാണ് സംസ്ഥാനമാകെ പച്ചക്കറി നല്‍കിയത്. 6000 ടണ്‍ പച്ചക്കറി വിപണിയില്‍ എത്തിച്ചു. വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരിൽനിന്ന് 500 ടണ്‍ സംഭരിക്കാനായി. ഇതുവഴി രണ്ടു കോടിയാണ് ഈ മേഖലയിലുള്ള കര്‍ഷകര്‍ക്ക് ലഭിച്ചത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് വിഷംകുറഞ്ഞ പച്ചക്കറികള്‍ എത്തിക്കാനും കഴിഞ്ഞു. സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍ക്ക് 10 ശതമാനം അധികവില നല്‍കി പച്ചക്കറി ശേഖരിച്ചു. ഇവ പൊതുവിപണി വിലെയക്കാള്‍ കുറച്ചു വില്‍ക്കാനും സാധിച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്നത് കാരണമാണ് കേരളത്തില്‍ അടുത്തകാലത്തായി വില ഉയരുന്നത്. ഇതിന് മാറ്റംവരണമെങ്കില്‍ പച്ചക്കറി ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണം. മട്ടുപ്പാവിലെ കൃഷി പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മുന്നേറാന്‍ സാധിച്ചില്ല. മട്ടുപ്പാവില്‍ കൃഷിചെയ്യുന്ന വീട്ടമ്മമാരില്‍നിന്ന് പണം നല്‍കി പച്ചക്കറി വാങ്ങുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.