ആലപ്പുഴ: മുല്ലക്കൽ ശ്രീരാജരാജേശ്വരി ദേവീക്ഷേത്രത്തിന് സമീപം കുളക്കരയോട് ചേർന്ന് മരച്ചുവട്ടിൽ വിശ്രമിക്കുന്ന ബാലകൃഷ്ണൻ എന്ന കൊമ്പനാനയെ അറിയാത്ത വിശ്വാസികൾ ചുരുക്കമാണ്. ഉത്സവകാലങ്ങളിൽ തിരക്കും അല്ലാത്തേപ്പാൾ വിശ്രമവുമായിരുന്നു അവന്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിെല മുല്ലക്കൽ ക്ഷേത്രത്തിൽ മാത്രമല്ല, ബോർഡിെൻറയും അല്ലാത്തതുമായ ക്ഷേത്രങ്ങളിലും എഴുന്നള്ളപ്പിന് ബാലകൃഷ്ണനെ കൊണ്ടുപോകുമായിരുന്നു. ലക്ഷണമൊത്ത കൊമ്പനാണ് ബാലകൃഷ്ണൻ. നല്ല പൊക്കവും ഒത്ത ശരീരവും കാഴ്ചഭംഗിയും മനോഹര കൊമ്പുകളും. എന്നാൽ, തുറവൂരിലെ ദുരന്ത കയത്തിൽ അവൻ പെട്ടപ്പോഴാണ് വിശ്വാസികളും അല്ലാത്തവരുമായവർ അവനുണ്ടായ ദുരവസ്ഥയോർത്ത് സങ്കടപ്പെട്ടത്. ബാലകൃഷ്ണനെ എല്ലാവർക്കും പേടിയാണ്. അവെൻറ പാപ്പാൻ അല്ലാത്തവർ അടുത്തെത്തിയാൽ ഇഷ്ടപ്പെടില്ല. മുല്ലക്കൽ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിലും ബാലകൃഷ്ണെൻറ ഗൗരവം എല്ലാവരും അറിഞ്ഞിട്ടുണ്ട്. എന്നാൽ, മദപ്പാടിലാണ് കൊമ്പനാന കൊലയാളിയായി മാറിയിട്ടുള്ളത്. ഇവിടെ എത്തിയശേഷം നാലുപേരെയെങ്കിലും കൊമ്പൻ മദമിളകിയ സമയത്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. 1999ൽ മുല്ലക്കൽ ക്ഷേത്രത്തിൽ നടന്ന കോടിയർച്ചനക്കുശേഷമാണ് ബാലകൃഷ്ണൻ എത്തുന്നത്. കോടിയർച്ചനയിലൂടെ മിച്ചംവന്ന പണം ഉപയോഗിച്ചായിരുന്നു അന്ന് 21വയസ്സുള്ള ബാലകൃഷ്ണനെ നടക്കിരുത്തിയത്. ദേവസ്വം ബോർഡിെൻറ ലക്ഷണമൊത്ത ആനകളിൽ മൂന്നാം സ്ഥാനമാണ് ബാലകൃഷ്ണന് ഉള്ളത്. ഇപ്പോൾ അവന് 41 വയസ്സുകാണും. സ്വതസിദ്ധമായ ബഹളക്കാരനെന്ന പേരുള്ള കൊമ്പനാനക്ക് ആവശ്യമായ പരിചരണമോ പരിപാലനമോ ഇല്ലാതെ വന്നതുകൊണ്ടാണ് ലോറിയിൽ ആലപ്പുഴക്ക് കൊണ്ടുവരുേമ്പാൾ അവൻ കൂട് തകർത്ത് ഒാടിയതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.