മദ്യനയത്തിനെതിരെ രാഷ്​ട്രീയ, മത നേതാക്കൾ രംഗത്തിറങ്ങണം^ മദ്യനിരോധന സമിതി

മദ്യനയത്തിനെതിരെ രാഷ്ട്രീയ, മത നേതാക്കൾ രംഗത്തിറങ്ങണം- മദ്യനിരോധന സമിതി കൊച്ചി: സർക്കാറി​െൻറ പുതിയ മദ്യനയത്തിനെതിരെ ജനപക്ഷ രാഷ്ട്രീയ, മതനേതാക്കൾ രംഗത്തിറങ്ങണമെന്ന് മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. പ്രാദേശിക മദ്യനിരോധന നിയമത്തിനുള്ള ജനാധികാര വകുപ്പുകൾ പുനഃസ്ഥാപിക്കണം. ഘട്ടംഘട്ടമായി മദ്യമുക്തമാക്കുമെന്ന വാഗ്ദാനം ലംഘിച്ച്്, അടച്ചതും പുതിയതുമായ ബാറുകൾ തുറക്കാൻ സഹായിക്കുന്ന നയം സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മദ്യ മാഫിയയുടെ സമ്മർദത്തിന് വഴങ്ങി സുപ്രീംകോടതി വിധി അട്ടിമറിച്ച് ദേശീയ, സംസ്ഥാന പാതകളുടെ പദവി മാറ്റിയ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ പള്ളിക്കും പള്ളിക്കൂടത്തിനും ദലിത് കോളനികൾക്കും 50 മീറ്റർ അകലെ മദ്യശാലകൾ ആകാമെന്ന പ്രഖ്യാപനം കുടിക്കാത്തവരെയും വിദ്യാർഥികളെയും മദ്യപാനികളാക്കാനുള്ള തന്ത്രപരമായ നീക്കമാണ്. പുതിയ മദ്യനയത്തിനെതിരെ മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുമായി ചേർന്ന് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. വർഗീസ് മുഴുത്തേറ്റ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.