മൂവാറ്റുപുഴ: കഞ്ചാവുമായി യുവാവ് എക്സൈസിെൻറ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം കുര്യന്‍മല ചാലില്‍ താഴത്തുപുത്തന്‍പുര വീട്ടില്‍ ആഷിഖാണ് (21) മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം എന്‍.എസ്.എസ് സ്കൂളിന് സമീപം പിടിയിലായത്. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. രഘുവിെൻറ നേതൃത്വത്തിെല സംഘം നടത്തിയ പരിശോധനയിലാണ് ആഷിഖ് കുടുങ്ങിയത്. തമിഴ്നാട്ടില്‍നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വിൽപന നടത്തിവരുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രിവൻറിവ് ഓഫിസര്‍മാരായ എം.എ.കെ. ഫൈസല്‍, ടി.കെ. ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ബി. മാഹിന്‍, പി.ബി. ലിബു, പി.ഇ. ഉമ്മര്‍, ടി.വി. തോമസ്, കെ.എ. റസാഖ്, പി.ഇ. ബഷീര്‍, എന്‍. ശ്രീകുമാര്‍, വി.എസ്. ഹരിദാസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ പി.ആര്‍. ആര്യ, എക്സൈസ് ഡ്രൈവര്‍ എന്‍.കെ. മോഹനന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.