പ്രതിഭ കേന്ദ്രം ആരംഭിച്ചു

മൂവാറ്റുപുഴ: സര്‍വശിക്ഷ അഭിയാന്‍ കല്ലൂര്‍ക്കാട് ബ്ലോക്ക് റിസോഴ്സ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ ആയവന പഞ്ചായത്തിലെ വലിയപാറ കോളനി, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ മണിയന്ത്രം സ​െൻറര്‍, ആവോലി പഞ്ചായത്തിലെ എലുവിച്ചിറ കോളനി, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടം കോളനി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന പ്രതിഭ കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ സാബു വള്ളോംകുന്നേല്‍, ആനീസ് ക്ലീറ്റസ്, ജോര്‍ഡി വര്‍ഗീസ്, പി.പി.ഒ കെ.എസ്. റഷീദ, കെ.കെ. ശിവദാസ്, സിന്ദു മണി, റോബര്‍ട്ട് ജോസഫ്, പി.എന്‍. റെജികുമാര്‍, പി.കെ. സുജാത എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.