മൂവാറ്റുപുഴ: പ്രവാചക ശ്രേഷ്ഠൻ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളുയർത്തി നാടെങ്ങും . മഴ മാറിനിന്ന കാലാവസ്ഥയിൽ ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരത്തിന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു. ഇബ്രാഹീം പ്രവാചകെൻറയും കുടുംബത്തിെൻറയും ത്യാഗോജ്ജ്വലമായ ജീവിതം മാതൃകയാക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് സഹീർ മൗലവി നേതൃത്വം നൽകി. സെന്‍ട്രല്‍ ജുമാമസ്ജിദിൽ ഹാഫിസ് ഇജാസ് കൗസരിയും പെരുമറ്റം സെന്‍ട്രല്‍ ജുമാമസ്ജിദിൽ അബ്ദുല്‍ ഹമീദ് അന്‍വരിയും പേഴക്കാപിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദിൽ അഷറഫ് അഷറഫി പാന്താവൂരും മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിൽ എം.ബി. അബ്ദുല്‍ഖാദര്‍ മൗലവിയും സക്കീർ ഹുസൈൻ നമസ്കാര പള്ളിയിൽ പി.കെ. സുലൈമാൻ മൗലവിയും ഉറവക്കുഴി ജുമാമസ്ജിദിൽ അർഷാദ് കൗസരിയും രണ്ടാര്‍കര മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിൽ അഫ്‌സല്‍ ബാഖവിയും മൂവാറ്റുപുഴ പേട്ട ജുമാമസ്ജിദിൽ മുഹമ്മദ് മുബാറക്ക് ബാഖവിയും പെരുമറ്റം ചിറക്കല്‍ ജുമാമസ്ജിദിൽ ഖമറുദ്ദീന്‍ കാമില്‍ സഖാഫിയും കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജിദിൽ അബ്ദുല്‍ അസീസ് അഹ്‌സനിയും ആട്ടായം ദസൂഖി ജുമാമസ്ജിദിൽ ഷംസുദ്ദീന്‍ ബാഖവിയും ആട്ടായം നൂറുസിബിയാന്‍ മസ്ജിദിൽ അഷറഫ് ബാഖവിയും പേഴക്കാപിള്ളി ബദരിയ ജുമാമസ്ജിദിൽ കെ.പി. റഹ്മത്തുള്ള മൗലവിയും നേതൃത്വം നൽകി. മുടവൂര്‍ നൂറുല്‍ ഹുദാ ജുമാമസ്ജിദിൽ അര്‍ഷദ് മിസ്ബാഹിയും പുതുപ്പാടി പുത്തന്‍മഹല്ല് ജുമാമസ്ജിദിൽ അലി ബാഖവിയും പുന്നമറ്റം മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിൽ സൈഫുദ്ദീന്‍ തങ്ങളും മുളവൂര്‍ ബദറുല്‍ ഇസ്ലാം ജുമാമസ്ജിദിൽ ജഅഫര്‍ സാദിഖ് മൗലവിയും വെസ്റ്റ് മുളവൂര്‍ ജുമാമസ്ജിദിൽ നവാസ് ബാഖവിയും കോച്ചേരിക്കടവ് മസ്ജിദുല്‍ ഹുദായിൽ പി.എസ്. അലി അഹ്‌സനിയും പള്ളിച്ചിറങ്ങര ജുമാമസ്ജിദിൽ അഷറഫ് ലബ്ബ ദാരിമിയും തട്ടുപറമ്പ് ജുമാമസ്ജിദിൽ മുഹമ്മദ് റഫീഖ് ബാഖവിയും നിരപ്പ് ബദരിയ്യ മസ്ജിറ്റൽ വി.എസ്. അഹമ്മദ് മുസ്ലിയാരും പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദിൽ സിദ്ദീഖ് റഹ്മാനിയും അടൂപറമ്പ് സെന്‍ട്രല്‍ ജുമാമസ്ജിദിൽ അയ്യൂബ് കാഷിഫിയും അടൂപറമ്പ് ഹനഫി ജുമാമസ്ജിദിൽ അബ്ദുല്‍ ഹസന്‍ അല്‍ഖാസിമിയും വെള്ളൂര്‍ക്കുന്നം തക്‌വ ജുമാമസ്ജിദിൽ ഷമീര്‍ മൗലവിയും ആനിക്കാട് ചിറക്കല്‍ ജുമാമസ്ജിദിൽ മുഹമ്മദ് കുട്ടി മൗലവി അടിമാലിയും പൊന്നിരിക്കപറമ്പ് ദാറുസ്സലാം മസ്ജിദിൽ ബഷീര്‍ മൗലവിയും പേഴക്കാപിള്ളി താമരപൊട്ടയക്കല്‍ ജുമാമസ്ജിദിൽ ഷിയാസ് റബ്ബാനിയും പേഴക്കാപിള്ളി കബറിങ്ങല്‍ ജുമാമസ്ജിദിൽ ഫൈസല്‍ ഖാസിമിയും കാലാമ്പൂര്‍ ഈസ്റ്റ് ജുമാമസ്ജിദിൽ നൗഷാദ് ഫൈസിയും പുന്നോപ്പടി സെന്‍ട്രല്‍ ജുമാമസ്ജിദിൽ ഷഫീഖ് അസ്ഹരിയും ചേന്നരതടം ദാറുന്നജാത്ത് മസ്ജിദ് നൂറുദ്ദീന്‍ സഖാഫിയും നിരപ്പ് ത്വയ്യിബ മസ്ജിദിൽ അബ്ദുല്ല മൗലവിയും പേഴാക്കാപിള്ളി ഇലാഹിയ കോളജ് ജങ്ഷന്‍ മസ്ജിദിൽ സഹീര്‍ തങ്ങളും ഊരംകുഴി മസ്ജിദുല്‍ ഹുദായിൽ ഷക്കീര്‍ ബാഖവിയും വെണ്ടുവഴി ജുമാമസ്ജിദിൽ അബ്ദുല്‍ ഖാദര്‍ അഹ്‌സനിയും മൈലൂര്‍ ജുമാമസ്ജിദിൽ മുഹമ്മദാലി ബാഖവിയും പുലിക്കുന്നേപ്പടി ജുമാമസ്ജിദിൽ അബ്ദുല്‍ സമദ് സഅദിയും പൈമറ്റം ജുമാമസ്ജിദിൽ സുല്‍ഫിക്കര്‍ റഹ്മാനിയും തലക്കോട് സെന്‍ട്രല്‍ ജുമാമസ്ജിദിൽ ഷഫീഖ് ബാഖവിയും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.