മൂവാറ്റുപുഴ: നവകേരള പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ജനി പദ്ധതിയിലൂടെ പുനരുജ്ജീവിക്കുന്നതിെൻറ ഭാഗമായി സപ്തദിന ക്യാമ്പിന് തുടക്കമായി. കോതമംഗലം മാര്‍ ബേസലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനല്‍ സര്‍വിസ് സ്‌കീം ടെക്നിക്കല്‍ സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എ ല്‍.എ നിര്‍വഹിച്ചു. സപ്തദിന ക്യാമ്പിെൻറ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വളൻറിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പദ്ധതിയാണ് പുനര്‍ജനി. ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി.പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാൻഡുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ വൈദ്യുതി ജലവിതരണ സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയുള്ള പണികൾ എന്നിവയാണ് നടപ്പാക്കുന്നത്. പദ്ധതി മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയ യൂനിറ്റുകളില്‍ ഒന്നാണ് എംബിറ്റ്‌സ് കോളജിലെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ വളൻറിയേഴ്സ്. ഈ ഓണം അവധിക്കാലം നാടിനായി മാറ്റിെവച്ച് 120 ഓളം വിദ്യാർഥികള്‍ ഏഴ് ദിവസത്തെ ക്യാമ്പിലൂടെ 41-ലക്ഷം രൂപയുടെ ആസ്തികള്‍ പുനര്‍സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എംബിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.റോയ് എന്‍. മാത്യൂസ് അധ്യക്ഷനായി. ആര്‍.എം.ഒ. ഡോ.രമ്യ ഗോപിനാഥ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍േപഴ്സണ്‍ രാജി ദിലീപ്, കൗണ്‍സിലര്‍ പി.വൈ. നൂറുദ്ദീന്‍, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ജിജോ വര്‍ഗീസ്, ഷിജു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ചേതന്‍ റോയ് സ്വാഗതവും വളൻറിയര്‍ സെക്രട്ടറി അമല്‍ ഷാജി നന്ദിയും പറഞ്ഞു. പുനര്‍ജനി ഫീല്‍ഡ് ഓഫിസര്‍ ബ്ലെസന്‍ പോള്‍, ഫീല്‍ഡ് അസിസ്റ്റൻറ് ജിതിന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.