അനധികൃതമായി തത്തകളെ കടത്തിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

നാല് കൂടുകളിലായി 150 ഓളം തത്തകളെയാണ് കടത്തിയത് കൊച്ചി: അനധികൃതമായി 150ഓളം തത്തകളെ കടത്തിക്കൊണ്ടുവന്ന രണ്ട് തമിഴ്നാട് സ്വദേശികൾ ആർ.പി.എഫ് പിടിയിൽ. എറണാകുളം നോർത്ത് റെയിൽേവ സ്റ്റഷനിൽ ശനിയാഴ്ച പുലർച്ച 3.15നാണ് ഇവർ അറസ്റ്റിലായത്. ഈറോഡ് പള്ളിപ്പാളയം സ്വദേശികളായ മീന(50), ദണ്ഡപാണി(40) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്ന് നാല് കൂടുകളിലായി 150 ഓളം തത്തകളെ വിൽപനക്കായി കൊണ്ടുവരവെയാണ് ഇവർ പിടിയിലായത്. പതിവായി നടക്കുന്ന ട്രെയിൻ പരിശോധനക്കിടെ ലഭിച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിവരം അറിഞ്ഞത്. യശ്വന്ത്പുർ-കൊച്ചുവേളി ഓണം സ്പെഷൽ ട്രെയിനിൽ അലോസരപ്പെടുത്തുന്ന രീതിയിൽ ശബ്ദമുണ്ടാക്കുന്ന എന്തോ മൂടിയിട്ട നിലയിൽ കടത്തിക്കൊണ്ടു വരുന്നുണ്ടെന്നായിരുന്നു സന്ദേശത്തി​െൻറ ഉള്ളടക്കം. ഓണം പ്രമാണിച്ചുള്ള പ്രത്യേക പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ ട്രെയിൻ നോർത്തിൽ എത്തിയ ഉടൻ പരിശോധന നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ആർ.പി.എഫ് ഇവെര അറസ്റ്റ് ചെയ്തു. തുടർന്ന് കോടനാട് വൈൽഡ് ലൈഫ് റേഞ്ച് ഓഫിസിൽ വിവരം അറിയിച്ചു. രാവിലെ 11 മണിയോടെ വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ എത്തി കേസ് ഏറ്റെടുത്തു. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 200 മുതൽ 300 രൂപ വരെ വിലയിൽ ഈറോഡ് നിന്നാണ് തത്തകളെ വാങ്ങുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. ഉത്സവ സീസണുകളിൽ കേരളത്തിലെത്തിച്ച് വൻ വിലക്ക് വിൽപന നടത്തുകയാണ് രീതി. ഇതിന് മുമ്പും നിരവധി തവണ ഇത്തരത്തിൽ കച്ചവടം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അസി. ആർ.പി.എഫ് സബ് ഇൻസ്പെക്ടർ എസ്.ഷാജി, സുരേഷ്, പി.എൻ. ശശി, വി.എ. സുരേഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.