ആലപ്പുഴ: . കഴിഞ്ഞവർഷം 27,700 ക്വിൻറൽ കയറാണ് കയർഫെഡ് സംഭരിച്ചത്. ഇക്കൊല്ലം ഇതുവരെ 40,470 ക്വിൻറൽ സംഭരിക്കാൻ കഴിഞ്ഞതായി കയർഫെഡ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ അഡ്വ. എൻ. സായികുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 ശതമാനം അധികം സംഭരണമാണ് കയർഫെഡ് ലക്ഷ്യമിടുന്നത്. നിരവധി പ്രതിസന്ധികളിലൂടെയാണ് കയർമേഖല കടന്നുപോകുന്നത്. ആവശ്യത്തിന് ചകിരി കിട്ടാത്തത് ഉൽപാദനത്തെ ബാധിക്കുന്നുണ്ട്. ചകിരിക്കായി തമിഴ്നാടിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. നിലവാരം കുറഞ്ഞ ചകിരിയാണ് ഇപ്പോൾ ലഭിക്കുന്നത്. ചകിരി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയാലേ പ്രതിസന്ധി മറികടക്കാൻ കഴിയൂ. ചിന്നിച്ചിതറി കിടക്കുന്ന ചകിരി വ്യവസായത്തെ പുനഃസംഘടിപ്പിക്കലാണ് പ്രഥമ ലക്ഷ്യം. ചകിരി ഉൽപാദന മേഖല ഉണർവിെൻറ ഭാഗമാക്കുന്നതിന് സംസ്ഥാനത്ത് 1000 ഡിെഫെബറിങ് മില്ലുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യമായ ഡിഫൈബറിങ് മെഷീനുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. യന്ത്രവത്കരണം വർധിപ്പിച്ച് ലാഭം ഉയർത്തലാണ് സർക്കാർ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് കയർ സഹകരണ സംഘങ്ങൾക്ക് കയർഫെഡ് നൽകാനുള്ള കുടിശ്ശിക മുഴുവൻ നൽകിയതായും 11 കോടി രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. സംഘങ്ങൾ വഴി ശേഖരിക്കുന്ന ചകിരിക്ക് എല്ലാമാസവും 30നകം കയർഫെഡ് പണം അനുവദിക്കും. വാർത്തസമ്മേളനത്തിൽ അഡിമിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.എസ്. മണി, ജനറൽ മാനേജർമാരായ ടി.എൻ. ശ്യാം, ബി. സുനിൽ, ആർ. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.