ഓണാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം

കൊച്ചി: വടുതല ഡോൺബോസ്കോ യുവജന കേന്ദ്രം ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ആറിന് വിളംബരറാലി വടുതല പാലത്തിൽനിന്ന് ആരംഭിച്ച് ഡോൺബോസ്കോയിൽ സമാപിക്കും. തിങ്കളാഴ്ച രാവിലെ 10.30ന് നാടൻ കളികളും വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും പ്രച്ഛന്നവേഷ മത്സര റാലിയും നടക്കും. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം െചയ്യും. വൈകീട്ട് ഏഴിന് കലാസന്ധ്യ നടക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കെ.എ. ജോർജ് മാസ്റ്റർ മെമ്മോറിയൽ പൂക്കള മത്സരം നടക്കും. വൈകീട്ട് 4.30ന് കൈകൊട്ടിക്കളി. തുടർന്ന് വടംവലി മത്സരം. 10ന് യൂത്ത് സ​െൻറർ അംഗങ്ങളുടെ സംയുക്ത സമ്മേളനത്തോടെ ഓണാഘോഷ പരിപാടികൾ സമാപിക്കും. വാർത്ത സമ്മേളനത്തിൽ ഡയറക്ടർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ, ജനറൽ കൺവീനർ സാൻറി ശങ്കൂരിക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.