ആലപ്പുഴ: വിനോദസഞ്ചാര വകുപ്പിെൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷം ആലപ്പുഴ ബീച്ചിൽ ആരംഭിച്ചു. കാണികളെ വിസ്മയിപ്പിച്ച മജീഷ്യൻ സാമ്രാജിെൻറ സൈക്കോ മിറക്കുള മെഗാ ഇന്ദ്രജാല പ്രകടനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. വടംവലി, തലയണയടി മത്സരങ്ങളും നടന്നു. ആഘോഷങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് മുഖ്യാതിഥിയായി. എക്സി. കമ്മിറ്റി അംഗം പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ടൂറിസം ഉപഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബി. രാജശേഖരൻ, എസ്. സുധിമോൻ, ടി. ജയമോഹൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം ആറിന് കോമളപുരം മോഹനചന്ദ്രൻ അവതരിപ്പിക്കുന്ന മാവേലി എഴുന്നള്ളത്ത്, 6.30ന് എസ്.എൻ.പുരം സംരക്ഷയുടെ ശിങ്കാരിമേളം. ഏഴിന് കൊമ്മാടി വൈ.ഡബ്ല്യു.സി.സിയുടെ തിരുവാതിരയും രാത്രി 7.30ന് അമ്പലപ്പുഴ വിളിപ്പുറം നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യാവിഷ്കാരം ഈരുണർത്തലും അരങ്ങേറും. അഞ്ചിന് രാത്രി എട്ടിന് വളവനാട് ശ്രീചിത്ര വായനശാലയിൽ തൃശൂർ പൂരം നാടകവേദിയുടെ നാടകം 'അച്ഛെൻറ ഒറ്റ മകൻ' അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.