വി.പി.എസ്‌ ലേക്‌ഷോറില്‍ അപൂർവ കാൽമുട്ട്​ ശസ്​ത്രക്രിയ

കൊച്ചി: വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ അപൂർവ കാൽമുട്ട് ശസ്ത്രക്രിയ. കാൽമുട്ടിെല ചിരട്ടക്കുള്ളിൽ സംഭവിക്കുന്ന തേയ്മാനം പരിഹരിക്കുന്നതിനുള്ള ശസ് ക്രിയയാണ് നടന്നത്. ആക്ടിഫിറ്റ്‌ മെനിസ്‌ക്കല്‍ മാറ്റിവെക്കല്‍ എന്ന പേരിലുള്ള ശസ്‌ത്രക്രിയ കേരളത്തിൽ ആദ്യമായും ഇന്ത്യയിൽ രണ്ടാം പ്രാവശ്യവുമാണ് നടക്കുന്നത്. തൃശൂര്‍ സ്വദേശി 24 കാരനായ തായ്‌സീറിനെ ഡോ. ജേക്കബ്‌ വർഗീസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ലിഗ്മ​െൻറിലെയും മീഡിയല്‍ മെനിസ്‌ക്കസിലെയും തേയ്‌മാനത്തെത്തുടര്‍ന്നാണ്‌ തായ്‌സീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തേയ്‌മാനം സംഭവിച്ച മെനിസ്‌ക്കസ്‌ ആക്ടിഫിറ്റ്‌ മെനിസ്‌ക്കല്‍ ഇംപ്ലാൻറ് ഉപയോഗിച്ച്‌ മാറ്റിവെക്കുന്നത്‌ സംസ്ഥാനത്ത്‌ ആദ്യമായും രാജ്യത്ത്‌ രണ്ടാമത്തേയുമാണെന്ന്‌ ഡോ. വർഗീസ്‌ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആക്ടിഫിറ്റ്‌ ഇംപ്ലാൻറിന്‌ പകരം രോഗിയുടെ സ്വന്തം കോശത്താല്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഡോ. വർഗീസ്‌ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.