കൊച്ചി: ഓണം എല്ലാവിധ സമൃദ്ധിയോടെയും ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. തിങ്കളാഴ്ച തിരുവോണം കെങ്കേമമാക്കാനുള്ള അവസാനഘട്ട തയാറെടുപ്പിൽ ഞായറാഴ്ച ഉത്രാടപ്പാച്ചിലിലായിരിക്കും കേരളീയർ. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളവക്ക് വിലക്കയറ്റം ബാധിച്ച സാഹചര്യത്തിൽ നാടും നഗരവും നെട്ടോട്ടത്തിലാണ്. നഗരത്തിലെങ്ങും വലിയ തിരക്കാണ്. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില കുത്തനെ വർധിച്ചു. ബീൻസിന് 62 രൂപയാണ് വില. വെണ്ടക്ക 41, പടവലം 30, തക്കാളി 50, സവാള 35, മത്തങ്ങ 20, കാബേജ് 30 എന്നിങ്ങനെയാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് വലിയ വിലക്കയറ്റമാണ് ഓരോ മേഖലയിലും. പച്ചക്കറിക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മഴയില്ലാതിരുന്നതിനാല്‍ ഈ വര്‍ഷം അവിടെ കൃഷി കുറവായിരുന്നു. ജി.എസ്.ടിയുടെ മറവില്‍ കച്ചവടക്കാർ ഊഹക്കച്ചവടം നടത്തുന്നതും വിലക്കയറ്റത്തിന് കാരണമായി. പച്ചക്കറി ഇനങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയതാണ്. എന്നിട്ടും ജി.എസ്.ടിയുടെ പേരില്‍ വില തോന്നിയപോലെ വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുമില്ല. തമിഴ്‌നാട്ടിലും കര്‍ണാടകയിലും തീരെ വിലകുറവുള്ള പച്ചക്കറികള്‍പോലും കേരളത്തിലെത്തുമ്പോള്‍ വില മൂന്നും നാലും ഇരട്ടിയാകും. തമിഴ്‌നാട്ടില്‍ 30 രൂപയുള്ള പച്ചക്കായക്ക് കേരളത്തില്‍ വില 70 ആണ്. മൈസൂരുവില്‍ 15 രൂപ മാത്രമാണ് തക്കാളിക്ക്. രണ്ടാഴ്ചക്കിടയിലാണ് വില കുത്തനെ ഉയര്‍ന്നത്. പലചരക്ക് സാധനങ്ങളുടെ വില വർധനയും ആളുകളെ വലക്കുന്നുണ്ട്. മട്ട അരിക്ക് 45 രൂപയാണ് വില, ചമ്പാവ്-42, ആന്ധ്ര അരി-38, പഞ്ചസാര-44, ശർക്കര-146, വെളിച്ചെണ്ണ-168 എന്നിങ്ങനെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.