വിവരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം;- പ്രതിഷേധ സംഗമം നടത്തി

െകാച്ചി: സംസ്ഥാനത്ത് വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനെതിരെ വിവരാവകാശ പ്രവര്‍ത്തകരുെടയും സംഘടനകളുെടയും ആഭിമുഖ്യത്തിൽ സംഗമം നടത്തി. ചാവറ കള്‍ചറൽ സ​െൻററിൽ നടന്ന സംഗമത്തിൽ അഡ്വ. ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍, സത്യദാസൻ നെന്മാറ, ഡിക്സൺ ഡിസില്‍വ എന്നിവർ സംസാരിച്ചു. ആക്രമണത്തിനിരയായ വിവരാവകാശ പ്രവര്‍ത്തകരായ മഹേഷ്‌ വിജയന്‍, പി.എ. റിഹാദ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറോളം പേർ പങ്കെടുത്തു. പി. സൂരജ് സുരേഷ് സ്വാഗതവും സജി നമ്പൂതിരി നന്ദിയും പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങളും കള്ളക്കേസുകളും ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയും വിവരാവകാശ കമീഷനും ഇടപെടണമെന്നും വിസില്‍ബ്ലോവേഴ്സ് ആക്ട് അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.